Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എല്ലാവർഷവും കാണുന്നതുപോലെയുള്ള കരച്ചിലോ വാശിയോ ഒന്നും ഇക്കുറി ഒന്നാം ക്ലാസിലെ കുരുന്നുകൾക്കോ ആദ്യമായി സ്കൂളിലെത്തിയ രണ്ടാം ക്ലാസുകാർക്കോ കണ്ടില്ല. മറിച്ച് സ്നേഹത്തോടെയുള്ള നോട്ടവും പരസ്പരം തൊടാതെയുള്ള സ്നേഹം പങ്കു വയ്ക്കലും മാത്രം.കഴിഞ്ഞ ആറുമാസമായി ഓൺലൈനിൽ കൂടി മാത്രം കണ്ടുപരിചയമുള്ളവർ നേരിട്ട് കണ്ടപ്പോൾ ചിലർക്ക് കൗതുകം, മറ്റു ചിലർക്ക് സന്തോഷം. അത്രമേൽ സ്നേഹം പ്രകടിപ്പിച്ച് ഒന്ന് കെട്ടിപ്പിടിക്കാമെന്ന് വിചാരിച്ചവരെ ടീച്ചർമാർ കണ്ണുരുട്ടി പേടിപ്പിച്ചു. അല്ലെങ്കിലും കൊറോണയല്ലേ... അതൊക്കെ കഴിയട്ടെയെന്ന് കുരുന്നുകളും കരുതി. ഗൂഗിൾ മീറ്റിലൂടെയും വാട്സ് ആപ്പിലൂടെയും പരിചയമുള്ളവരാണെങ്കിലും ഒന്ന് മാസ്ക് മാറ്റി പുഞ്ചിരിക്കാതെ അവർ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയ കുരുന്നുകൾ ആഹ്ളാദത്തിലാണ്. എല്ലാവർഷവും ജൂൺ ഒന്നിന് തുറക്കുന്ന സ്കൂൾ കൊവിഡ് മഹാമാരി മൂലം ഇക്കുറി നവംബർ ഒന്നിന് തുറന്നപ്പോൾ സംസ്ഥാനത്തിന് അത് പുതു ചരിത്രമായി. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന സംസ്ഥാനത്തെ ഒരു കുട്ടി പോലും സ്കൂളിലിരുന്ന് പഠിച്ചിട്ടില്ല. ഒന്നാം ക്ലാസുകാരെ പോലെ ഇക്കുറി അവർക്കും സ്കൂൾ അത്ഭുത ലോകമായി. സർക്കാർ നിർദേശിച്ച എല്ലാ കൊവിഡ് ചട്ടങ്ങളും പാലിച്ചുക്കൊണ്ടാണ് സംസ്ഥാനത്തെ അധ്യാപകരും രക്ഷിതാക്കളു കുഞ്ഞുങ്ങളും പുതു ചരിത്രത്തിന് സാക്ഷിയായത്.തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ രാവിലെ എട്ടരയ്ക്ക് സംസ്ഥാനതല പ്രവേശനോത്സവത്തിൻറെ ഉദ്ഘാടനം നടന്നു. ഒരു ക്ലാസ് മുറിയിൽ 20 കുട്ടികൾക്കാണ് പ്രവേശനം. കൂടുതൽ കുട്ടികളുള്ള സ്‌കൂളിൽ ഇത് രണ്ട് ഷിഫ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്ലാസുകൾ. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. സ്‌കൂൾ അന്തരീക്ഷവുമായി ഇണങ്ങാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യ ആഴ്ചകളിൽ നടക്കുക.
29.82°C








