Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കപ്പലിലെ ലഹരി മരുന്ന് കേസിൻറെ അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൻറെ ഭാഗമായി മൂന്ന് എൻഐഎ ഉദ്യോഗസ്ഥർ എൻസിബി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂർ ചർച്ച നടത്തിയിരുന്നു.

ഉന്നതരുൾപ്പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻ‌സി‌ബിയിൽ നിന്ന് എൻ‌ഐ‌എ ശേഖരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘത്തിൻറെ ഇടപെടൽ സംശയിക്കപ്പെടുന്ന കേസ് രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന കണക്ക് കൂട്ടലിലാണ് എൻഐഎയ്‌ക്ക് കൈമാറുന്നതെന്നാണ് ഉറവിടങ്ങൾ പ്രതികരിക്കുന്നത്. അതേസമയം കേസിൻറെ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.അതേസമയം ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പണം തട്ടാൻ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിനോട് സംസാരിക്കാതെ ഒരു പുരോഗതിയും ഉണ്ടാക്കാനാവില്ലെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വെള്ളിയാഴ്ച പറഞ്ഞു. അഞ്ച് എൻസിബി ഉദ്യോഗസ്ഥരുടെയും മറ്റ് മൂന്ന് പേരുടെയും മൊഴി രേഖപ്പെടുത്തിയതായും അഞ്ചംഗ സംഘത്തിൻറെ തലവനായ സിങ് കൂട്ടിച്ചേർത്തു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഷാറൂഖ് ഖാനിൽ നിന്നും പണം തട്ടാൻ ശ്രമിച്ചുവെന്ന് സെയിൽ നേരത്തെ ആരോപിച്ചിരുന്നു.

Readers Comment

Add a Comment