Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ മൂന്നാമത്തെ ഷട്ടറും തുറന്നു. രണ്ട് ഷട്ടറുകൾ രാവിലെ തുറന്നിട്ടും പ്രതീക്ഷിച്ചത് പോലെ ജലനിരപ്പ് കുറയാത്തതിനാലാണ് രാത്രി ഒമ്പതിന് രണ്ടാം നമ്പർ ഷട്ടർ കൂടി തുറന്നത്. 275 ഘനയടി വെള്ളമാണ് ഇതുവഴി ഒളുക്കുന്നത്. ഇതോടെ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് 825 ആയി ഉയർന്നു. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം നേരത്തെ തമിഴ്‌നാടിനോട് അവശ്യപ്പെട്ടിരുന്നു. അതേസമയം കൂടുതൽ ഷട്ടർ ഉയർത്തിയെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിൻറെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

Readers Comment

Add a Comment