Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. പുതിയ പേര് മെറ്റ (Meta) എന്നാണെന്ന് കമ്പനി സി.ഇ.ഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്ന് സുക്കർബർഗ് വ്യക്തമാക്കി.ബ്രാൻഡിൻറെ പേര് ഉത്‌പന്നത്തിൻറെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ആശാസ്യമല്ല. ഈ മാറ്റം വ്യത്യസ്‌ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുമെങ്കിലും കോർപറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്ന് സുക്കർബർഗ് പറഞ്ഞു.സാമൂഹ്യ മാധ്യമ ആപ്ളിക്കേഷനുകളുടെ കേസുകൾ ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. കമ്പനി അവതരിപ്പിക്കുന്ന വെർച്വൽ, ഓഗ്‌മെൻറ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങായ മെറ്റാവേഴ്‌സുമായി പുതിയ പേരിന് സമാനതയുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു.

Readers Comment

Add a Comment