Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പേരൂർക്കട ലോക്കൽ കമ്മിറ്റി  അംഗവും അനുപമയുടെ പിതാവുമായ   പി.എസ്.ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിൽ  പി.എസ്. ജയചന്ദ്രനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കാൻ  ഇന്ന്  ചേർന്ന  യോഗത്തിൽ  തീരുമാനിച്ചു . പാർട്ടി നടപടിയിൽ സന്തോഷമുണ്ടന്നും , തെറ്റു ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു .

ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നുവെന്നും, അമ്മ അറിയാതെ കുട്ടിയെ  ദത്ത് നൽകിയത് നിയമവിരുദ്ധമെന്ന്  അംഗങ്ങൾ  നിലപാട് എടുത്തു. യോഗത്തിന്റ തീരുമാനങ്ങൾ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കൽ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി. വിക്രമൻ പറഞ്ഞു .   വൈകിട്ട് 3  മണിക്ക്  ഏരിയ കമ്മിറ്റി യോഗം ചേരും യോഗത്തിൽ  ജില്ലാനേതാക്കൾ പങ്കെടുക്കും .  എന്നാൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഷിജുഖാനെ പാർട്ടി   സംരക്ഷിക്കുമെന്ന  സൂചന പുറത്തുവരുന്നുണ്ട് . പാർട്ടി ബന്ധമുള്ളതുകൊണ്ട് പോലീസ് കേസടുക്കാൻ വിസ്സമ്മതിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിലൂടെ വീണ്ടും   വാർത്തകൾ  വന്നപ്പോൾണ്  എഫ് ഐ  ആർ  റജിസ്റ്റർ  ചെയ്തത് . ജില്ലാ സെക്രട്ടറിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന അനുപമയുടെ  വാദം വിവാദങ്ങൾക്കു മൂർച്ചകൂട്ടുകയാണ് .   

 

Readers Comment

Add a Comment