Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻറേതാണ് ഉത്തരവ്. അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ആർ.വി രവീന്ദ്രൻ അന്വേഷണത്തിന് നേതൃത്വം നൽകും. മുൻ റോ മേധാവി അലോക് ജോഷി, ഡോ. സുന്ദീപ് ഒബ്‌റോയ്, ഡോ. നവീൻ ചൗധരി(സൈബർ വിദഗ്‌ധൻ) , ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ (ഐഐടി മുംബൈ), ഡോ. പി. പ്രഭാകരൻ (അമൃത സ്‌കൂൾ ഓഫ്‌ എൻജിനിയറിങ് കൊല്ലം) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഭരണഘടനയ്ക്ക് അനുസൃതമാവാണമെന്ന് കോടതി നിരീക്ഷിച്ചു. 2019മുതലുള്ള മുഴുവൻ വിവരങ്ങളും സമിതിക്ക് കേന്ദ്രസർക്കാർ കൈമാറണമെന്നും സുപ്രീംകോടതി നിർദേശിച്ചു. വിവിധ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങൾ ചോർത്താൻ ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് സർക്കാർ ഉപയോഗിക്കുന്നു എന്നാരോപിച്ചുള്ള റിപ്പോർട്ടുകളിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് നേരത്തെ ബെഞ്ച് പറഞ്ഞിരുന്നു.ഹർജികളിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു സെപ്റ്റംബർ 13ന് സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാൽ സമിതിയിൽ ഭാഗമാവുമെന്ന് കരുതിയ ചില വിദഗ്ധർ വ്യക്തിപരമായ കാരണങ്ങളാൽ ഒഴിഞ്ഞ് മാറിയതോടെ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സെപ്റ്റംബർ 23ന് ബെഞ്ച് വ്യക്തമാക്കി.

Readers Comment

Add a Comment