Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതിൻ്റെ ഫലമായി 29 മുതല്‍ നവംബര്‍ 5 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. നിലവിൽ മൽസ്യബന്ധനത്തിനു തടസമില്ല . അടുത്ത 10 ദിവസം കേരളത്തില്‍ മിക്കയിടങ്ങളിലും സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മലയോരത്തും മറ്റും താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ഉച്ചയ്ക്ക് ശേഷം കനത്ത മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
വെള്ളിയാഴ്ച തെക്കന്‍ ജില്ലകളിലാണ് മഴ സാധ്യത. ശനിയാഴ്ച മുതല്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ മഴ കൂടുതൽ ശക്തമായേക്കും. ആലപ്പുഴ , കണ്ണൂർ , കാസർകോഡ് ഒഴികയുള്ള ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചു.
28.82°C








