Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കിളിമാനൂർ സ്വദേശി സന്തോഷിൻറെ പരാതിയിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് മോൻസനെ വീണ്ടും കലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുരാവസ്തുകൾ നൽകിയ വകയിൽ മൂന്ന് കോടിയോളം രൂപ നൽകാതെ മോൻസൻ വഞ്ചിച്ചുവെന്നാണ് സന്തോഷിൻറെ പരാതി.പുരവസ്തുക്കൾ ശേഖരിച്ചിരുന്ന താൻ നൽകിയ വസ്തുക്കളാണ് മോൻസൻറെ ശേഖരത്തിലുള്ളവയിൽ അധികമെന്നും സന്തോഷ് മൊഴി നൽകിയിരുന്നു. മോൻസൻറെ പക്കലുള്ള മോശയുടെ അംശവടി, കൃഷ്ണൻറെ വെണ്ണ ഉറി എന്നിവ അടക്കം നിരവധി പുരാവസ്തുക്കൾ മോൻസന് കൈമാറിയത് സന്തോഷായിരുന്നു. ഈ വസ്തുക്കൾ മോൻസൻ അവകാശപ്പെടുന്നതുപോലെ അംശവടിയോ കൃഷ്ണൻറെ ഉറിയോ അല്ലെന്നും 40 മുതൽ അറുപത് വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കളാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
28.82°C








