Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജാനകിക്കാട് കൂട്ടബലാത്സംഗത്തിൽ പ്രതികൾക്കെതിരെ പുതിയ കേസെടുത്ത് പൊലീസ്. പതിനേഴുകാരി ഈ മാസം 16നും പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. നേരത്തെ അറസ്റ്റിലായ രാഹുലിനും, തൊട്ടിൽപ്പാലം സ്വദേശിയായ യുവാവിനുമെതിരെ പെരുവണ്ണാമൂഴി പൊലീസ് പുതിയ കേസെടുക്കുകയായിരുന്നു. വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.പ്രണയം നടിച്ച് പെൺകുട്ടിയെ സുഹൃത്തും കൂട്ടുകാരും വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിൽ എത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം മൂന്നിനും 16 നുമാണ് പീഡനം നടന്നത്. ഇവർക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം, ദളിതർക്കെതിരായ അതിക്രമം തടയൽ എന്നിവയ്ക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.പീഡനത്തിന് ശേഷം വൈകീട്ട് ബോധം തെളിഞ്ഞ പെൺകുട്ടിയെ യുവാക്കൾ വഴിയിലിറക്കിവിട്ടു. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം
23.82°C








