Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹത്തിന് മുൻപ് ജനിച്ച കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ദത്ത് നൽകിയത് ആർക്കെന്നറിയാനാണ് ശ്രമം. വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമസമിതിയെ സമീപിച്ചു.കവടിയാർ സ്വദേശി ബി. അജിത്ത്‌കുമാറുമായുള്ള ബന്ധത്തിൽ പേരൂർക്കട സ്വദേശിനി അനുപമ ഗർഭം ധരിച്ചത് എട്ടുമാസം കഴിഞ്ഞാണ് യുവതിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് ഗർഭഛിദ്രം നടത്താനുള്ള ശ്രമം നടന്നു. ഇത് പരാജയപ്പെടുകയും തുടർന്ന് കുഞ്ഞ് ജനിയ്‌ക്കുകയും ചെയ്‌തു.പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിശേഷം, കുഞ്ഞിനെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ദത്തുനൽകുകയായിരുന്നു. പ്രസവിച്ച മൂന്നാം ദിവസമാണ് നവജാത ശിശുവിനെ തന്നിൽ നിന്ന് തട്ടിയെടുത്തതെന്ന് യുവതി ആരോപിക്കുന്നു. പരാതിക്കാരിയുടെ കുഞ്ഞിനെ ലഭിച്ചോ, കുഞ്ഞിനെ ദത്തുനൽകിയോ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടാണ് പൊലീസ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. അതേസമയം, വിവരങ്ങൾ നൽകാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.ദത്തെടുക്കൽ വിവരങ്ങൾ അറിയാൻ സി.ഡബ്‌ള്യു.സിയെ സമീപിക്കാനാണ് നിർദേശം. സി.ഡബ്‌ള്യു.സിയ്ക്കും‌ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സസ് ഏജൻസിയ്ക്കും‌ കത്തുനൽകും. അനുപമ പ്രസവിച്ച ആശുപത്രിയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്തിൽ നിന്നും വിവരങ്ങൾ തേടിയിട്ടുമുണ്ട്. സി.പി.എം നേതാവ് ജയചന്ദ്രൻറെ മകളാണ് അനുപമ.

Readers Comment

Add a Comment