Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണ കടത്ത് കേസിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാനുള്ള  അനുമതി നൽകികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ ജനുവരി രണ്ടാം വാരം വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരോട് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി എഫ് ഐ ആർ റദ്ദാക്കിയിരുന്നു. എന്നാൽ അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും തുടർ നടപടിയിൽ തീരുമാനം എടുക്കാം എന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

Readers Comment

Add a Comment