Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട്ട്  പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്.വിനോദ സഞ്ചാരത്തിന് എന്ന പേരിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയി കാമുകനും കൂട്ടുകാരും ചേർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തിൽ റോഡിൽ ഇറക്കിവിട്ടതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. കാമുകന്റെ കൂടെയാണ് പെൺകുട്ടി പോയത് എന്നതു കൊണ്ടു തന്നെ പരാതിയെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

Readers Comment

Add a Comment