Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിരിപ്പ് കൃഷിൽ വിളയിറക്കിയിട്ടുള്ള പാടശേഖരങ്ങളിൽ കൊയ്‌തെടുക്കുന്ന നെല്ല്‌ സംഭരണത്തിന് മഴക്കെടുതിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ ഒഴിവാക്കാൻ സപ്ലൈകോ നടപടികളാരംഭിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിന്‍റെ പ്രത്യേക നിർദേശ പ്രകാരം സപ്ലൈകോ സി.എം.ഡി അലി അസ്‌ഗർ പാഷ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി.നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിന് ചർച്ചയിൽ തീരുമാനമായി. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി വേഗത്തിൽ സംഭരിക്കും. ഇതു സംബന്ധിച്ച് കർഷകരുമായുള്ള ധാരണയുണ്ടാക്കും. കൂടാതെ കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും.

Readers Comment

Add a Comment