Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഴയെ തുടർന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം ഒക്ടോബർ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയർ പരീക്ഷയും 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക പരീക്ഷയുമാണ് മാറ്റിയത്. എന്നാൽ 30 ന് നടക്കുന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷയക്ക് നിലവിൽ മാറ്റമില്ല.പുതുക്കിയ പരീക്ഷതീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിച്ചിരുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.
31.82°C








