Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയത്ത് 14 പേരും ഇടുക്കിയിൽ 9 പേരുമാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിൽ നിന്ന് ആകെ 12 മൃതദേഹങ്ങൾ കണ്ടെത്തി. 3 പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്.ഇന്ന് ഒൻപത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാവാലിയിൽ ഉരുൾപൊട്ടലിൽപ്പെട്ട 2 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഇടുക്കിയിലെ കൊക്കയാറിലെ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തുനിന്നും 6 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. നിലവിൽ 2 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതിൽ മൂന്ന് വയസുകാരനും ഉൾപ്പെടുന്നുണ്ട്. ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്.ജില്ലയിൽ മറ്റ് മൂന്ന് പേർ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാല് മന്ത്രിമാരുടെ നേതൃത്വത്തിലാണ് വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനം നടക്കുന്നത്.

Readers Comment

Add a Comment