Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 983.5 മീറ്ററാണ്. കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് ശേഷം തുറക്കും. സെക്കന്റിൽ 100 മുതൽ 200 ക്യുബിക് മീറ്റർ ജലമാണ് തുറന്നു വിടുക. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരും. പമ്പാ നദിയുടെ ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.   നദിയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്.

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് ഇന്നലെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment