Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:12 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കൊല്ലം വിളക്കുടിയില്‍ 14 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍, കരമനയാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മണക്കാട്, പത്തനംതിട്ടയില്‍ മടമണ്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലേര്‍ട്ടാണ്. കോതമംഗലത്ത് മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 38 കുടുംബങ്ങളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും.തിരുവനന്തപുരം കല്ലിയൂരില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 22 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി കളക്ടര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജില്ലയിലെ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഈരാറ്റുപേട്ട അരുവിത്തുറ പാലം മുങ്ങി.അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പറുകള്‍: ദേവികുളം: 0486-5264231, ഇടുക്കി: 0486-2235361, തൊടുപുഴ: 0486-2222503.

കോട്ടയത്ത് കണ്‍ട്രോള്‍ റൂം തുറന്നു
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:
മീനച്ചില്‍: 0482- 2212325
ചങ്ങനാശ്ശേരി: 0481-2420037
കാഞ്ഞിരപ്പള്ളി: 0482-8202331
വൈക്കം: 0482-9231331
കോട്ടയം: 0481-2568007, 2565007

Readers Comment

Add a Comment