Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:21 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയതെങ്കിലും കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പരാതിക്കാരൻ അടക്കം ആറ് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു.കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈനെ കൂടാതെ കറുകപ്പള്ളി സിദ്ദിഖ്, തമ്മനം ഫൈസൽ, കാക്കനാട്ടെ വ്യവസായ സംരഭക ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്2016 ഒക്ടോബറിലാണ് യുവ വ്യവസായി ജൂബി പൗലോസ് സിപിഎം ഏരിയ സെക്രട്ടറിയ്ക്ക് എതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ഒന്നര വർഷം മുമ്പ് തന്നെ സക്കീർ ഹുസൈൻറെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫിസിൽവച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.

സംരംഭകയായ ഷീല തോമസിന് വേണ്ടിയായിരുന്നു സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുണ്ടാപ്രവർത്തനം നടന്നതെന്നായിരുന്നു ആരോപണം. രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ സംഭവത്തിൽ സക്കീർ ഹുസൈനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു.

Readers Comment

Add a Comment