Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിപ്പൂരിൽ മുണ്ടോട്ടുപാടത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. പുലർച്ചെ 4 മണിയോടെയാണ് സംഭവം. റിസ്വാന (8) റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിൻറെ മക്കൾക്കാണ് ജീവഹാനിയുണ്ടായത്.
അപകടം നടന്നയുടൻ തന്നെ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് അപകട കാരണം. ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്‌തുകൊണ്ടിരിക്കുന്നത്. മിക്ക ജലസ്രോതസുകളും കരകവിഞ്ഞൊഴുകുകയും പലയിടങ്ങളിലും വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്.മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്യുന്ന അതിശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞും ജലസ്രോതസുകൾ കരകവിഞ്ഞൊഴുകിയും കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു.
28.82°C








