Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ജമ്മു കശ്‌മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികരിൽ ഒരാൾ കൊട്ടാരക്കര സ്വദേശി. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മകൻ വൈശാഖാണ് (24) വീരമൃത്യു വരിച്ചത്.ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ സൈനികർ നടത്തിയ തെരച്ചിലിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഭൗതിക ദേഹം ഔദ്യോ​ഗിക ബഹുമതികളോടെ ചൊവ്വാഴ്‌ച വൈകിട്ട് വീട്ടിൽ എത്തിക്കുമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.നിയന്ത്രണ രേഖയിൽ ഭീകരർ നുഴഞ്ഞുകയറിയെന്നും ചാമരർ വനത്തിനുള്ളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 
അനന്ത്നാഗ് ജില്ലയിലെ ഖഗുണ്ട് വെരിനാഗിലും ബന്ദിപോരയിലെ ഷാഗുണ്ടിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാസേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെരിനാഗിൽ ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരുന്ന സ്ഥലം സുരക്ഷാസേന വളയുകയും വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ പ്രത്യാക്രമണവുമുണ്ടായി.ഷാഗുണ്ട് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിലൊരാൾ ലഷ്‌കറെ ത്വയിബ ഭീകരൻ ഇംതിയാസ് അഹമ്മദ് ദാർ എന്നയാളാണെന്ന് കശ്‌മീർ പൊലീസ് മേധാവി വിജയ് കുമാർ അറിയിച്ചു. ഷാഗുണ്ട് മേഖലയിൽ അടുത്തിടെ സാധാരണ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment