Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ സമ്മർദത്തിന് വഴങ്ങി യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ച് യു.കെ. കൊവിഷീൽഡ് വാക്‌സിൻ യു.കെ അംഗീകരിച്ചതോടെ യു.കെയിൽ എത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്റീൻ ഒഴിവാക്കി. ഇനി മുതൽ രണ്ട് ഡോസ് എടുത്തവർക്ക് ക്വാറന്റീൻ വേണ്ട. തിങ്കളാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ബ്രിട്ടൻ നയം മാറ്റിയില്ലെങ്കിൽ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും ക്വാറന്റീൻ വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചിരുന്നു. ബ്രിട്ടന്റെ നിർബന്ധിത നടപടിയിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശിഖൽ പ്രതികരിച്ചിരുന്നു.
അതേസമയം, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.
31.82°C








