Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ധന, പാചക വാതക വില വർധനവിനുപിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്ക് വില അനിയന്ത്രിതമായി കൂടി. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടി വിലയായി. നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും.രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ടുവർഷവും വർഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാൻ കാരണമായി.കോഴിക്കോട് പാളയം മാർക്കറ്റിൽ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വിൽപ്പനയ്ക്കായെത്തുമ്പോൾ വില 50 രൂപ. കൊച്ചി മാർക്കറ്റിൽ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ൽ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി.
31.82°C








