Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:35 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശവുമായി മാനേജ്മെന്റുകൾ.  സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാര്യത്തില്‍ സംവിധാനമൊരുക്കണം. സ്‌കൂള്‍ ശുചീകരണ നിര്‍ദേശത്തില്‍ വിവേചനമുണ്ടെന്നും സ്വാകാര്യ സ്‌കൂളുകള്‍ പറയുന്നു. ഈ അധ്യയന വര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കരുതെന്നും നിര്‍ദേശമുണ്ട്. ഫീസ് വര്‍ധിപ്പിക്കില്ലെന്ന് പറയുന്ന സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിനായി നല്‍കിയ ഫീസ് ഇളവ് ഇനി നല്‍കാനാകില്ലെന്നും വ്യക്തമാക്കി.സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ ഇന്നലെ തയ്യാറാക്കിയിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം മതി എന്നാണ് നിര്‍ദേശം. എല്‍പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.

Readers Comment

Add a Comment