Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണിക്കൂറുകൾ പണിമുടക്കിയതിന് പിന്നാലെ ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട് ഫേസ്ബുക്ക്. ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയിൽ അഞ്ച് ശതമാനം ഇടിവ് ഫേസ്ബുക്ക് നേരിട്ടു. ഈ വർഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്.ഇതിന് മുമ്പ് 2019ലാണ് സാങ്കേതിക തടസം മൂലം ഫേസ്ബുക്ക് പണിമുടക്കിയത്. അന്ന് 14 മണിക്കൂർ ഉപഭോഗതാക്കൾ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്ആപ്പിന് 53 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം പ്രവർത്തന രഹിതമായത്. തുടർന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാണെന്ന് സേവനദാതക്കൾ തന്നെ സ്ഥിരീകരിച്ചു.ഏഴ് മണിക്കൂറിന് ശേഷം പുലർച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂർണമായും പരിഹരിച്ചത്.ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാൻ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തടസത്തിൻറെ യഥാർഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

Readers Comment

Add a Comment