Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒന്നരവർഷം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സംസ്ഥാനത്തെ കോളജുകൾ സാധാരണനിലയിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ആരംഭിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തിയും കോളജുകളിൽ അണുനശീകരണം പൂർത്തിയാക്കിയതിനും ശേഷമാണ് ക്ലാസുകൾ തുടങ്ങിയത്.അഞ്ചും ആറും സെമസ്റ്റർ ബിരുദ ക്ലാസുകളും 3, 4 സെമസ്റ്റർ പിജി ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. പിജി ക്ലാസുകളിൽ മുഴുവന്‍ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായാണ് ക്ലാസുകൾ നടത്തുന്നത്. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകും.ആഴ്‌ചയിൽ 25 മണിക്കൂർ ക്ലാസ് എന്ന കണക്കിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ഉൾപ്പെടുത്തിയാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിങ് കോളജുകളിൽ ദിവസേന ആറു മണിക്കൂർ ക്ലാസ് നടത്തും. ബിരുദാനന്തര ബിരുദ തലത്തിൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടത്തുക. ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമല്ല. ഒക്ടോബർ 18 മുതൽ കോളജിലെ എല്ലാ ക്ലാസുകളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Readers Comment

Add a Comment