Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയം നിരസിച്ചതിനെ തുടർന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥി നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. തുടർന്ന് തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ നിധിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ പിടിലായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. പ്രണയത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അഭിഷേക് മൊഴി നൽകിയിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം, ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. 

Readers Comment

Add a Comment