Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്നുമുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‌എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.  വീടിനുപുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനംമർദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണം.

മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നൽ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നിൽക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് തടസമില്ല.

 

 

Readers Comment

Add a Comment