Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് നാളെ മുതൽ കുഞ്ഞുങ്ങൾക്ക് ന്യുമോണിയ വാക്‌സിൻ നൽകും. കൊവിഡ് ബാധിച്ചവരിൽ ന്യുമോണിയ ശക്തമാകുന്നത് കണക്കിലെടുത്താണ് പ്രതിരോധത്തിന്റെ ഭാഗമായി ന്യുമോണിയ വാക്‌സിൻ വിതരണം ചെയ്യുന്നത്.1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്ന് ഡോസ് വാക്സിനാണ് കുഞ്ഞുങ്ങൾക്ക് നൽകുക. പിസിവി എന്നറിയപ്പെടുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ ആണ് നൽകുന്നത്. ന്യുമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ സംരക്ഷണം നൽകും.വാക്സിനേഷന് മുന്നോടിയായി മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്‌ധ പരിശീലനം നൽകിക്കഴിഞ്ഞു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യുമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്.ഈ രോഗാണു ശരീരത്തിൽ പല അസുഖങ്ങൾക്ക് കാരണമാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ഈ രോഗാണു ബാധയാണ്. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ.

Readers Comment

Add a Comment