Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:22 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിൻറെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് പ്രതിയെ ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിൻറെ നിർദേശത്തെ തുടർന്ന് മോൻസണിൻറെ ശബ്ദപരിശോധനക്കായി ചിത്രാഞ്‌ജലി സ്റ്റുഡിയോയിൽ എത്തിച്ചു.മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പരാതിക്കാർ ആരോപിക്കുന്നതുപോലെ താൻ ആരിൽ നിന്നും കോടികൾ തട്ടിയിട്ടില്ലെന്നാണ് മോൻസൺ ക്രൈംബ്രാഞ്ചിനോട് ആദ്യം വിശദീകരിച്ചത്. എന്നാൽ തട്ടിപ്പ് പണം ഉപയോഗിച്ചാണ് കാറുകൾ വാങ്ങി കൂട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.ആഢംബര ജീവിതം നയിക്കുന്നതിന് ഒരു മാസം ചെലവഴിച്ചിരുന്നത് 25 ലക്ഷത്തോളം ചെലവഴിച്ചിരുന്നതായി മോൻസൺ മൊഴിനൽകി. പരാതിക്കാരിൽ നിന്നും പത്ത് കോടി വാങ്ങിയിട്ടില്ലന്നും ക്രൈം ബ്രാഞ്ചിനോട് മോൻസൺ പറഞ്ഞു. ബാങ്ക് വഴി ലഭിച്ച പണം ലഭിച്ചെന്നും സമ്മതിച്ചു. വീട് വാടകയായി പ്രതി മാസം നൽകിയത് 50,000 രൂപയും കറണ്ട് ബില്ല് ശരാശരി പ്രതിമാസം 30,000 രൂപയും നൽകി. സ്വകാര്യ സെക്യൂരിറ്റി 25 ലക്ഷം രൂപയാണ് ചെലവ്.തട്ടിപ്പു പണം ഉപയോഗിച്ച് പുരാവസ്തുക്കൾ വാങ്ങി കൂട്ടി. തട്ടിപ്പ് പണം ഉപയോഗിച്ചാണ് കാറുകളും വാങ്ങിയത്. പണം നൽകിയവർക്ക് കാറുകൾ സമ്മാനിച്ചു. യാക്കോബിന്നു അനൂപിനും ആഡംബരകാറുകൾ നൽകിയിട്ടുണ്ടെന്നും മോൻസൺ നൽകിയ മൊഴിയിലുണ്ട്. ഇപ്പോൾ തൻറെ കയ്യിൽ പണം ഒന്നുമില്ലെന്നും ക്രൈംബ്രാഞ്ചിന് മോൻസൺ മൊഴി നൽകി.

പരാതിക്കാർക്ക് ആഡംബര കാറുകൾ നൽകിയെന്നും പ്രതി മൊഴി നൽകി. ക‍ഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടെത്തിയ പരാതിക്കാർ മോൻസനെതിരെ ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയിട്ടുണ്ട്. ഇയാളുടെ ഉന്നത ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ രേഖകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോൻസൺ നൽകിയ മൊ‍ഴി വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.മൂന്ന് ദിവസത്തിനുള്ളിൽ പരമാവധി കാര്യങ്ങൾ ചോദ്യം ചെയ്യലിൽ ശേഖരിച്ചതിനാൽ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിൻറെ നിലപാട്. എന്നാൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാ സ്വദേശി രാജീവ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസിൽ പിന്നീട് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിൻറെ തീരുമാനം.

Readers Comment

Add a Comment