Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും.വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിളിച്ച യോ​ഗമാണ് ഇന്ന് ചേരുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മറ്റ് അധ്യാപക സംഘടനകളുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് യുജനസംഘടനകളുടെ യോഗം ചേരുക. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാർത്ഥിസംഘടനകളുടെ യോഗവും മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ഓൺലൈനായാണ് എല്ലാ യോഗവും ചേരുക. 

 സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖയിലേക്കുള്ള നിർദേശങ്ങൾ അറിയാനാണ് യോഗം ചേരുന്നത്.രാവിലെ 10.30ന് വിദ്യാഭ്യാസ-ഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒൻപത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സ്‌കൂൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ചയാകും. സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ അധ്യാപകരുടെ ചുമതല, സ്‌കൂൾ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും.

 

Readers Comment

Add a Comment