Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരാവസ്തു വിൽപ്പനയുടെ മറവിൽ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കും. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് നടപടി. ക്രൈംബ്രാഞ്ച് എഫ്ഐആർ വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.നേരത്തെ ഡിജിപി തട്ടിപ്പ് സംബന്ധിച്ച് കത്ത് നൽകിയിരുന്നെങ്കിലും കത്തിൻറെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ല എന്നായിരുന്നു വിശദീകരണം. മോൻസൺ തട്ടിപ്പുകാരനാണെന്നും അന്വേഷിക്കണമെന്നുമുള്ള സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ട് ഡിജിപി ലോക്‌നാഥ് ബഹ്റ ഉൾപ്പെടെയുള്ളവർക്ക് രണ്ടുവർഷം മുൻപ് കൈമാറിയിരുന്നു.കൂടുതൽ വായനക്ക്: കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽവ്യക്തികളെ കുറിച്ച് വിശദമായി അന്വേഷിച്ച് മാത്രമാണ് ഇൻറലിജൻസ് റിപ്പോർട്ട് നൽകാറുള്ളത്. റിപ്പോർട്ടിന്മേൽ ഏതുതരം നടപടിയാണ് വേണ്ടതെന്ന് ഡിജിപിയാണ് തീരുമാനിക്കുന്നത്. എന്നാൽ മോൻസണ് എതിരെ അന്വേഷണം നടന്നില്ലെന്ന് മാത്രമല്ല പൊലീസിലെ ഉന്നതർ വഴിവിട്ട സഹായം നൽകുകയും ചെയ്തു.അതിനിടെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണക്ക് ഇടനൽകുന്നതാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തനിക്കോ തൻറെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു ബന്ധവുമില്ല. ഓഫിസ് സന്ദർശിച്ച പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾകൊപ്പം ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദർശനത്തിനെത്തുന്ന ചിത്രം എടുക്കാറുണ്ട്. അത്തരം ഒരു ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Readers Comment

Add a Comment