Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന്‌ മുൻപ്‌ വിദ്യാർഥികൾക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രി ആൻറണി രാജുവുമായി ഇന്ന്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും. വൈകുനേരം അഞ്ച്‌ മണിക്കാണ് ചർച്ച.കെഎസ്‌ആർടിസിയുടെ പ്രത്യേക ബസുകൾ ബോണ്ട് സർവീസ് മാതൃകയിൽ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. കെഎസ്ആർടിസിയുടെ ബോണ്ട് സർവീസുകൾ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാർഥികൾക്കുള്ള കൺസഷൻ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗത്തിൽ തീരുമാനമുണ്ടാകും.ഗതാഗത-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിലാകും യാത്രാസൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്‌കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യമാണ്.

Readers Comment

Add a Comment