Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ടിൽ മരം മുറിക്കൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.  പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. ജാമ്യഹർജികളിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു. 

മരംമുറിച്ച സ്ഥലങ്ങളിൽ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വില്ലേജ് അധികാരികളുമായും പ്രതികൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സർക്കാർ വാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സുൽത്താൻ ബത്തേരി കോടതി പ്രതികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം

Readers Comment

Add a Comment