Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരാവസ്‌തു വിൽപനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ വ്യവസായി മോൺസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. മോൺസൺ മാവുങ്കലിനെതിരായ കേസ് അന്വേഷണം അട്ടിമറിച്ചത് ഐ.ജി ലക്ഷ്മണയെന്നും ആരോപണം.നേരത്തെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം ചേർത്തല സി.ഐക്ക് മാറ്റി നൽകി. മാവുങ്കലിന് എസ്.പിക്കെതിരെ പരാതിയുണ്ടന്ന് കാണിച്ച് അന്വേഷണം സി.ഐക്ക് കൈമാറുകയായിരുന്നു. ഇതേ തുടർന്ന് പരാതിക്കാർ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. .
ഇതിനിടെ കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണെന്ൻ തട്ടിപ്പ് കേസിലെ ആരോപണങ്ങൾ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും വ്യക്തമാക്കി. പുരാവസ്‌തു ഗവേഷകനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നെ കുടുക്കാൻ ചില കറുത്തശക്തികൾ ശ്രമിക്കുന്നു. ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഓഫീസുമാണ്. മോൻസണുമായി പരിചയമുണ്ട്. അയാളുടെ വീട്ടിൽ പോയിട്ടുണ്ട്. എത്ര തവണ മോൻസന്റെ വീട്ടിൽ പോയെന്ന് എണ്ണിനോക്കിയിട്ടില്ല. കെ.സുധാകരൻ പറഞ്ഞു. പരിചയം ഡോക്‌ടർ എന്ന നിലയിലാണെന്നും വ്യാജനാണോ എന്ന് അറിയില്ലെന്നും സുധാകരൻ അറിയിച്ചു.
മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുമോൻസണിൻറെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ ബെഹ്റയും പങ്കെടുത്തിരുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധമുപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന ഗൗരവകരമായ സംശയമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. പ്രവാസി മലയാളം ഫെഡറേഷൻ ചെയർമാനും യൂട്യൂബറുമായ മോൻസൺ മാവുങ്കലിനെ ഞായറാഴ്‌ചയാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്.അമൂല്യമായ പുരാവസ്‌തുക്കൾ കൈവശമുണ്ടന്നും പണം നൽകിയാൽ കൈമാറാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളാണ് പലരിൽ നിന്നായി മോൺസൺ തട്ടിയെടുത്തത്. അന്വേഷണത്തിൽ മോൺസൺ വിൽപനയ്ക്ക് വെച്ച പുരാവസ്‌തുക്കൾ പലതും ചേർത്തലയിലെ ഒരു ആശാരി നിർമിച്ചതാണെന്ന് വ്യക്തമായിരുന്നു. ഇതോടെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം മോൻസനെ ചേർത്തലയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ടിപ്പു സുൽത്താൻറെ സിംഹാസനം, മോശയുടെ അംശവടി, ക്രിസ്‌തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശ്, ക്രിസ്‌തുവിൻറെ തിരുവസ്ത്രത്തിൻറെ ഭാഗം, രവിവർമ്മയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങൾ എന്നിങ്ങനെ അമൂല്യ പുരാവസ്‌തുക്കൾ ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. രാഷ്ട്രീയ, സിനിമാ മേഖലകളിലടക്കം നിരവധി ഉന്നതരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
29.82°C








