Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരം തൊട്ടെങ്കിലും കാറ്റിൻറെ തീവ്രത കുറഞ്ഞിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ആന്ധ്രാപ്രദേശ് ഒഡീഷ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ബാധിക്കുക. രാജ്യത്തിൻറെ മധ്യഭാഗത്തെ സംസ്ഥാനങ്ങളിൽ കനത്ത മഴക്കും ന്യൂനമർദത്തിനും ഇത് കാരണമാകും.ഒഡിഷ ആന്ധ്ര സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നുണ്ട്. ഇരും സംസ്ഥാനങ്ങളിലേയും ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരന്തം നേരിടാൻ സംസ്ഥാന കേന്ദ്ര സേനകളും സജ്ജമായിട്ടുണ്ട്. അതിനിടെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കടലിൽ പോയ രണ്ട് മത്സ്യ തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയിതിട്ടില്ല.ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികൾ കടിൽ പോകരുതെന്നും നിർദേശമുണ്ട്.

Readers Comment

Add a Comment