Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു.എറണാകുളം എസിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതേ കോടതിയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ഇന്നലെയാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നു വരുന്നത്. പുരാവസ്തു വിൽപ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോൻസൺ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരൻ രാജീവ് ശ്രീധർ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുൽത്താൻ 67,000 കോടി രൂപ നൽകാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധർ പരാതിയിൽ വ്യക്തമാക്കി.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളിക്കാശിൽ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്. പലരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോൺസൺ വിൽപ്പനയ്ക്ക് വച്ച പുരാവസ്തുക്കളിൽ പലതും ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. മോൻസണെതിരെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. ചേർത്തല, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ വീട്ടിൽ വച്ചാണ് താൻ 25 ലക്ഷം രൂപ കൈമാറിയതെന്നും പരാതിക്കാരൻ വിശദീകരിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. മറ്റ് രാഷ്ട്രീയക്കാരും സിനിമാ മേഖലയിലുള്ളവരുമായും മോൻസണ് നല്ല ബന്ധമാണുള്ളതെന്നും പരാതിക്കാരൻ പറഞ്ഞു.

 

Readers Comment

Add a Comment