Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആന്ധ്ര-ഒഡിഷ തീരത്ത് ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രമർദ്ദമായി മാറി. നാളെയോടെ ഇത് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.'ഗുലാബ്' എന്ന്‌ പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനുമിടയിൽ കരതൊടാനാണ് സാധ്യത. 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ചിഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംവിലയിരുത്തുന്നത്.ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 28) വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിലാകും മഴ ശക്തമാകുക. മധ്യകേരളത്തിലും മഴ ഉണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വരുന്ന തിങ്കൾ, ചൊവ്വ (സെപ്‌റ്റംബർ 27, 28 ) ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

Readers Comment

Add a Comment