Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ്  അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 3.30നാണ് യോഗം ചേരുക.നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകണമോ എന്ന അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നേരത്തെ ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്നു ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാകും.സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാല്‌ കഴിഞ്ഞ കൊവിഡ് അവലോകന യോ​ഗത്തിലും നിയന്ത്രണങ്ങൾ തുടരാനായിരുന്നു തീരുമാനം. ഇതോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ലെന്നായി.

Readers Comment

Add a Comment