Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗ്ഗരേഖ തയ്യാറായി. തദ്ദേശവകുപ്പ് കെഎസ്ആർടിസി അടക്കം വിഭാഗങ്ങളുമായുള്ള ചർച്ചയ്ക്കുശേഷം പരമാവധി അഞ്ചു ദിവസത്തിനകം അന്തിമ രേഖ തയ്യാറാകും. 13000 ഹൈസ്‌കൂളുകളിലും 2077-എച്ച്എസ്ഇ, 389-വിഎച്ച്എസ്ഇകളിലുമായി 47 ലക്ഷം വിദ്യാർഥികളാണ് സ്‌കൂളുകളിലേക്കെത്തുക. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും കളക്ടർമാർ യോഗം വിളിക്കും. സ്‌കൂൾ തല യോഗം, പിടിഎ ഉൾപ്പെടെ ചേരുകയും സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാൻ സംവിധാനം ഒരുക്കുകയും ചെയ്യും. സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും വാക്‌സിൻ നൽകും. ഇതിനായി പ്രത്യേക വാക്‌സിനേഷൻ സംവിധാനം ഒരുക്കും .രക്ഷകർത്താക്കൾക്ക് ഓൺലൈൻ വഴി ബോധവൽക്കരണം നൽകും. അസുഖങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ വിടാൻ പാടില്ലെന്ന കർശന നിബന്ധനയുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തുകയുള്ളൂ. സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾക്കായി സംവിധാനം ഒരുക്കും. കുട്ടികൾ കൂട്ടം കൂടാൻ സാധ്യതയുള്ള എല്ലാ സാഹചര്യം ഒഴിവാക്കും. ശുചിമുറികളുടെ പരിസരങ്ങളിൽ കുട്ടികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. യൂണിഫോം നിർബന്ധമാക്കില്ല. സ്‌കൂളിൽ ഉച്ച ഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകണം. സ്‌കൂളിന് മുന്നിലെ കടകളിൽ നിന്നോ ബേക്കറികളിൽ നിന്നോ ഭക്ഷണം കഴിക്കാൻ പാടില്ല.

Readers Comment

Add a Comment