Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ.ഈ വ്യവസ്ഥ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ വാക്സിന് ഇന്ത്യയിൽ അനുമതി നൽകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫൈസർ, മൊഡേണ അടക്കമുള്ള കൊവിഡ് വാക്സിൻ നിർമ്മാതാക്കളുടെ നിർദേശമാണ് കേന്ദ്രം തള്ളിയത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും നഷ്ടപരിഹാര വ്യവസ്ഥയിൽ ഇളവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.അതിനിടെ, കൊവിഷീൽഡ് വാക്‌സിൻ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ തുറന്നടിച്ചു. വാക്‌സിൻ എടുത്തവർക്ക് ഇംഗ്ലണ്ടിൽ ക്വാറന്റീൻ നിർബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലർത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസർക്കാർ അവകാശവാദമുന്നയിച്ചു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Readers Comment

Add a Comment