Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിയുക്ത കത്തോലിക്കാ  തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമായി സിനഡിൽ മെത്രാപ്പോലീത്തമാർ തമ്മിൽ നടത്തുകയും വാശിയേറിയ മത്സരം നടത്തിയശേഷം ഐക്യ കണ്ടേന തിരഞ്ഞെടുത്തു എന്ന് വ്യാജപ്രസ്താവനയിറക്കി സഭാവിശ്വാസികളെ കബളിപ്പിച്ചതിനെതിരെ വൈദികരുടെയിടയിലും വിശ്വാസികളുടെ യിടയിലും പ്രതിക്ഷേധം കനക്കുകയാണ്  . മലങ്കര ഓർത്തഡോക്സ്‌ സഭയിലെ ഒരു  കോർ എപ്പിസ്കോപ്പയും മുതിർന്ന വൈദികനും ആയിരുന്ന ഈ വന്ദ്യ വൈദികന്റെ വാക്കുകൾ ശ്രദ്ധിക്കുക. ഭരണഘടനയെ അട്ടിമറിച്ചു നിയമവിരുദ്ധമായി സ്ഥാനം പിടിച്ചെടുത്തു ഇപ്പോൾ നാടുതോറും സ്വീകരണങ്ങൾ ഏറ്റുവാങ്ങി നടക്കുന്ന ഇദ്ദേഹത്തിനെതിരെ പ്രതിക്ഷേധം അണപൊട്ടുകയാണ്. ഈ പ്രതികരണം നൽകുന്നവരുടെ സുരക്ഷയെ മുന്നിൽനിർത്തി അവരുടെ പേരും വിലാസവും ഞങ്ങൾ ബോധപൂർവ്വം മറച്ചുപിടിക്കുകയാണ്. ഈ വിഷയത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭ വിശ്വാസികൾക്ക് പ്രതികരിക്കുവാൻ മറ്റൊരുവേദിയും ഇല്ലാത്തതിനാലാണ് ഇവർ ഐ ടു ഐ ന്യൂസിലൂടെ പ്രതികരിക്കുന്നത്.

ഈ പ്രതികരണങ്ങൾ ഒന്നും ഞങ്ങൾ സൃഷ്ട്ടിക്കുന്നതല്ല. സഭാവിശ്വാസതികൾ തന്നെ ഞങ്ങളെ വിളിച്ചു നൽകുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ നൽകുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ടെലികാസ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും  വിവരങ്ങൾ നല്കാൻ താല്പര്യമാണ് പക്ഷെ ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്തവർക്കും വിളിക്കാവുന്നതാണ് . ഞങ്ങളുടെ നമ്പർ താഴെ സ്ക്രോൾ ചെയ്യുന്നുണ്ട്.

ഞങ്ങൾ നൽകുന്ന ഈ പ്രതികരണങ്ങൾ ഇത് നൽകുന്നവരുടെ അഭിപ്രായങ്ങളാണ്. ഇതുകേട്ട് ആർക്കും കുരു പോട്ടേണ്ട എന്ന് ചുരുക്കം. സത്യം കേട്ട് അസ്വസ്ഥരായി ഞങ്ങളെയോ പ്രതികരിക്കുന്നവരെയോ ചൊരിയരുതെന്നു ചുരുക്കം. ഇത് വ്യാജമാണെന്നോ ഫാബ്രിക്റ്റഡ്  ആണെന്നോ തോന്നുന്നവർക്ക് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട് .. നീതിപീഠത്തെ സമീപിക്കാവുന്നതാണ്. ഞങ്ങൾ അതിൽ സഹകരിക്കാൻ ബാധ്യസ്ഥരുമാണ്.

വിരട്ട്, തെറിവിളി, കയ്യേറ്റ ശ്രമവും ഇതൊന്നും വിലപ്പോകില്ലെന്നും അത് കയ്യിൽ വെച്ചാല്മതി എന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് മലൻഹാര ഓർത്തഡോക്സ്‌ സഭയിലെ നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിൽ മനംനൊന്ത ഒരു വന്ദ്യ വൈദികന്റെ പ്രതികരണം കേൾക്കുക... കേൾപ്പാൻ ചെവിയുള്ളവർ കേട്ടട്ടേ.... 

Readers Comment

Add a Comment