Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിൽ അനാഥാലയത്തിൽ നിന്ന് മാംസകച്ചവടക്കാരുടെ കൈകളിലേക്ക് വലിച്ചെറിയപ്പെട്ട ഗ്രേസിയുടെ ജീവിതകഥ ഞങ്ങൾ സംപ്രേക്ഷണം ഞെട്ടലോടെയാണ് പ്രേക്ഷകർ ഈ വാർത്ത കണ്ടത്. വാർത്ത കണ്ട് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധിയാളുകൾ ലക്ഷങ്ങളുടെ സഹായം വാഗ്ദാനം ചെയിതു ഞങ്ങളെ വിളിക്കുകയുണ്ടായി. അതോടൊപ്പം ഗ്രേസിയുടെ പെൺമക്കളെ വിവാഹം കഴിക്കാൻ വരെ തങ്ങളുടെ ആൺമക്കൾ തയ്യാറാണെന്ന് പറഞ്ഞു വിളിച്ച മാതാപിതാക്കളും ഉണ്ട്. . ഇക്കാര്യമെല്ലാം അറിയിക്കാനായി ഞങ്ങൾ ഗ്രേസിയെ ബന്ധപ്പെട്ടു. എന്നാൽ മകളോട് സംസാരിക്കണമെന്നായിരുന്നു ഗ്രേസിയുടെ ആവശ്യം. അങ്ങനെ ഞങ്ങൾ അവരുടെ മകളോട് സംസാരിച്ചു. ആ മകളുടെ പ്രതികരണം കേൾക്കുക; ഇത്രയും ചെറിയ പ്രായത്തിൽ ജീവിതത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ച, അമ്മയുടെ ഭൂതകാലം വേട്ടയാടുന്ന ആ പെൺകുട്ടിയുടെ ഉൾക്കരുത്തും വാക്കുകളിലെ ദൃഢതയും ഞങ്ങളെ പോലും ഞെട്ടിച്ചു .
നമുക്ക് എല്ലാവർക്കും ഒരു പാഠമാണ് ഈ കുട്ടിയുടെ വാക്കുകൾ.. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത അമ്മയല്ലാതെ ഉറ്റവരും ഉടയവരുമില്ലാത്ത ആ കുടുംബത്തിന് ലക്ഷകണക്കിന് രൂപയുടെ സഹായം വേണ്ട എന്നുപറയാൻ ആ കുട്ടിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. പകരം അവൾ ചോദിച്ചത് .. ലക്ഷങ്ങളേക്കാൾ സൗഭാഗ്യങ്ങളെക്കാൾ അവൾ വിലമതിക്കുന്നത് എന്താണെന്നു നിങ്ങൾ കേട്ടല്ലോ?
ഞങ്ങളുടെ അമ്മയുടെ ഐഡന്റിറ്റി നേടിയെടുക്കാൻ സഹായിക്കണംഎന്ന്! ഈ വാർത്ത കണ്ടപ്പോൾ പലരും ചിലപ്പോൾ തെറ്റിദ്ധരിച്ചിരിന്നിരിക്കാം .. ദുരിത കഥ പറഞ്ഞ് പണം തട്ടിയെടുക്കാനുളള ഒരു മാർഗമാണോ ഇതെന്ന്. പക്ഷേ മനസിലാക്കുക; ഇല്ലായ്മകളിലും ആ കുടുംബം പണമല്ല ആവശ്യപ്പെടുന്നത്. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വന്നുചേരരുത്. സഭകളുടെ കവചമുള്ള അനാഥാലയങ്ങളിൽ എത്തുന്നവർ തെരുവിലേക്ക് വലിച്ചെറിയപ്പെടരുത്; മറ്റൊന്ന് ഇത്തരം വിശുദ്ധ മാംസ വ്യാപാരകേന്ദ്രങ്ങളിൽ തൂവെള്ള വസ്ത്രമണിഞ്ഞു അധികാര വർഗ്ഗത്തിന്റെ ഒത്താശയോടെ നടക്കുന്ന ബാല പീഡനങ്ങളും, ശിശു വാണിഭവും നിർത്തപ്പെടണം. ഇത്തരം കൊടും ക്രൂരതകൾ നടക്കുന്നുവെന്ന് പുറം ലോകം അറിയണം. ഇവർക്ക് പണമല്ല വേണ്ടത്... ഇവരുടെ അസ്തിത്വം ഇവരുടെ ഐഡന്റിറ്റി തെളിയിക്കപ്പെടണം. ഇവർ ഏറ്റ പീഡനങ്ങൾക്കു ഇതിനു ഉത്തരവാദികളായവരെ നമുക്കെങ്ങനെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സാദിക്കും എന്നതാണ് ചോദ്യം .
28.82°C








