Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓർത്തഡോക്സ് സഭയിൽ കാതോലിക്കാ കസേരക്കായി കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുവന്നുകൊണ്ടിരുന്ന ചവിട്ടുനാടകത്തിന് അറുതിവരുത്തി ഇന്നലെ ആ കാര്യത്തിനൊരു തീരുമാനമായി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി തിരഞ്ഞെടുത്തു.ദേവലോകം അരമനയിൽ ഇന്നലെ രാവിലെ പത്തുമുപ്പത്തിന് ആരംഭിച്ച സിനഡിൽ ഇലക്ഷൻ കഴിഞ്ഞു സേവേറിയോസ് മെത്രാപ്പോലീത്താക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചതെന്ന് ഉറപ്പായപ്പോൾ അവിടെനിന്നും ഈ വിവരം ചോർത്തി പുറത്തുകൊടുത്തപ്പം തന്നെ ആദ്യ തെറിവിളി വന്നതെനിക്കാണ്.നല്ല ഒന്നാംതരം തെറി .പെന്തകൊസ്തുനാളിൽ പരിശുദ്ധാല്മ നിറവിനാൽ അവർ അന്യഭാഷകൾ സംസാരിച്ചു എന്ന് വിശുദ്ധ ഗ്രൻഥത്തിൽ പറഞ്ഞത് ഞാൻ ഓർത്തുപോയി..താക്കൂട്ടിയും പാ കൂട്ടിയും നല്ല ഒന്നാതരം തെറികൾ.അത് വീണ്ടും കേട്ട് ആസ്വദിക്കുന്നതിനായി ഞാൻ എല്ലാം റെക്കോർഡ് ചെയ്യ്തുവെച്ചിട്ടുണ്ട്.
സ്വാഭാവികമായും കുരുപൊട്ടില്ലേ?കുരുപൊട്ടും എന്ന് മാത്രമല്ല കുരുപൊട്ടി ഒലിക്കും.കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ചില പരിശുദ്ധ പിതാക്കന്മാർ ഇതിനായി നടത്തിയ സകല പൊറാട്ടുനാടകങ്ങളും ഞങ്ങൾ റിപ്പോർട്ട് ചെയിതിരുന്നു.കെ കെ തോമസ് കത്തനാർ പറഞ്ഞതു പോലെ തന്നെ ഒടുവിൽ സംഭവിക്കുകയും ചെയിതു. എന്ത് ?
അദ്ദേഹം പരാമർശം നടത്തിയ ഈ മെത്രാച്ചന്മാർ കയ്യയച്ചു സഹായിച്ചു.കാരണം ഈ മെത്രാച്ചന്മാരുടെ നിലനില്പ്പ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ടാണ്.റിസൾട്ട് പുറത്തുവന്ന ശേഷം ഞങ്ങൾക്കു ലഭിച്ച ചില സഭാസ്നേഹികളുടെ പ്രതികരണം കേൾക്കുക.ഇതിൽനിന്നും മനസിലാക്കാം ഇവർ ആരാണെന്നു.
മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തു എന്ന വിവരം സ്ഥിരീകരിച്ചുകഴിഞ്ഞപ്പപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ ആദ്യം വാർത്ത നൽകിയതു ഐ ടു ഐ ന്യൂസാണ്.വളരെ ഒബ്ജക്റ്റീവ് ആയി ഞങ്ങൾ ആ വാർത്ത നൽകി.
എന്നാൽ അതിനുശേഷം ഉണ്ടായ മാരക ഭീഷണിയും തെറിവിളിയും ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ചില വസ്തുതകൾ എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്.ഇപ്പോഴും ഞങ്ങൾ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു.അതോടൊപ്പം ഇന്നലെ നടന്ന സിനഡിൽ എന്താണ് നടന്നതെന്നറിയുകയും വേണം.വളറെ ആസൂത്രിതമായുള്ള ഒരു സ്ട്രാറ്റജിയായിരുന്നു അവിടെ നടന്നത്.ഇതിനായി ഹനുമാന്റെ യജമാന സ്നേഹവും ശിഖണ്ഡിയുടെ തൊലിക്കട്ടിയും ഉള്ള ഒരു മെത്രാൻ വേഷംകെട്ടി ആടി.
അജണ്ടയിൽ ഇല്ലായിരുന്നു എങ്കിലും ഈ വിഷയം വളരെ നാടകീയമായി സിനഡിൽ ചർച്ചക്കെടുത്തു.സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവർ ആരുമാരും മാറാൻ തയ്യാറാകാതെവന്നപ്പോൾ ആമുഖമായി പദ്ധതി ആസൂത്രകൻ ഇങ്ങനെ പറഞ്ഞു.നിങ്ങൾ ആരും ആരും മാറാൻ തയ്യാറല്ല അതുകൊണ്ടു എല്ലാവരും സ്ഥാനാർത്ഥികൾ നിങ്ങൾ ആരെ പ്രീഫെർ ചെയ്യുന്നു എന്ന് ടിക് ചെയ്യുക .പക്ഷെ ഒരുകാര്യം ഈ റിസൾട്ട് എന്തായാലും എല്ലാവരും അംഗീകരിക്കണം,മാത്രമല്ല കൂടുതൽ വോട്ടുകിട്ടാം,കുറവ് വോട്ടുകിട്ടാം ആർക്കും കിട്ടിയ വോട്ടുകൾ പുറത്തുവിടരുത്,അത് വിട്ടാൽ നിങ്ങള്ക്ക് തന്നെയാണ് നാണക്കേട് ആറു ജയിച്ചാലും നമ്മൾ പറയും നമ്മൾ ജയിച്ചയാളെ ഐക്യകണ്ടേനയാണ് നമ്മൾ തിരഞ്ഞെടുത്തതെന്ന്. മാത്രമല്ല ഈ ജയിക്കുന്ന ഒരാളുടെ പേരെ അസ്സോസിയേഷനിലേക്കു പ്രൊപ്പോസ് ചെയ്യൂ.. മറ്റാരും മത്സരിക്കാൻ ഇറങ്ങില്ല.ഈ വിഷയം നമുക്ക് സിനഡിൽ തന്നെ തീർക്കണം എന്ന്ഇങ്ങനെ ഡീലാക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത്.വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വോട്ടുനില ഇപ്രകാരം.സേവേറിയോസ് മെത്രാപോലിത്ത പതിമൂന്നു, അത്താനാസിയോസ് മെത്രാപോലിത്ത ഒൻപതു, കൂറിലോസ് മെത്രാപോലിത്ത ഒരു വോട്ടു,ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഒരോട്ട്.വ്യവസ്ഥകൾ അംഗീകരിച്ചവർക്ക് പിരിവെട്ടിയ അവസ്ഥ .
ഫലമറിഞ്ഞ ഉടൻതന്നെ ചടുലമായി ഈ വാർത്ത പരത്തി.സേവേറിയോസ് മെത്രാപ്പോലീത്തയെ ഐക്യകണ്ടേന സിനഡ് തിരഞ്ഞെടുത്തു. വോട്ടെണ്ണി നിമിഷങ്ങൾക്കുള്ളിൽ എല്ലാ മാധ്യമങ്ങളിലും വാർത്ത പ്രത്യക്ഷപെട്ടു.സേവേറിയോസ് മെത്രാപ്പോലീത്തയെ ഐക്യകണ്ടേന കാതോലിക്കയായി തിരഞ്ഞെടുത്തു എന്ന്.ഇന്നലെ വന്ന മാധ്യമങ്ങളിലെ വാർത്ത ശ്രദ്ധിക്കുക.സിനഡിന്റെ തീരുമാനം മാനേജിങ് കമ്മറ്റി മീറ്റിങ്ങിനു ശേഷം ഔപചാരികമായി പ്രഖ്യാപിക്കും എന്നതാണ് ഇവർ തന്നെ ഉണ്ടാക്കിയ കീഴ്വഴക്കമെങ്കിലും അതിനു പോലും സാവകാശം കൊടുത്തില്ല.നിമിഷ നേരങ്ങൾക്കുള്ളിൽ അല്ല മാധ്യമങ്ങളിലും വാർത്ത വരുത്തി.
ഈ മാനേജിങ് കമ്മറ്റിയുടെയും മലങ്കര അസോസിയേഷന്റെയും പ്രസക്തി എന്താണ്.സിനഡ് ശുപാർശ ചെയിതു മാനേജിങ് കമ്മറ്റി അംഗകരിച്ചേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ പോലും.ഇന്ന് മാനേജിഗ് കമ്മറ്റി കൂടുന്നതിന് മുൻപ് ഇന്നലെത്തന്നെ പി ആർ ടീം എല്ലാ മാധ്യമങ്ങളിലും വാർത്തയും ഫീച്ചറും നൽകി ആഘോഷിച്ചു.മാനേജിങ് കമ്മറ്റി എന്ന മൊണ്ണ കുഞ്ഞാടുകൾക്കു എന്താണ് ഈ സംഭവിക്കുന്നതെന്നുകൂടി മനസിലായില്ല.ഇനി മലങ്കര അസോസിയേഷൻ എന്ന മണ്ടന്മാരുടെ പ്രഹസനം എന്തിനാണെന്ന് മനസിലാകുന്നില്ല.
കാര്യങ്ങൾ എല്ലാം ഉദ്ദേശിച്ച രീതിയിൽ കൊണ്ട് കെട്ടാൻ സാധിച്ചതിലാൽ,കോവിഡ് മഹാമാരിയെ തുടർന്ന് ഗവണ്മെന്റ് പ്രോട്ടോക്കോളിനെ മാനിക്കുന്നതിനാൽ സംഗതി ഓൺലൈനാക്കി നടത്തുന്നു എന്ന് പറഞ്ഞു മലങ്കര അസോസിയേഷൻ ഇനി തട്ടി കൂട്ടി നടത്തും.അല്ല ഈ അസോസിയേഷൻ കൂടിട്ടെന്തുകാര്യം. പറ.. ഇവന്മാരുടെ അഭ്പ്രായത്തിനു വല്ല വിലയുമുണ്ടോ?ഈ മാനേജിങ് കമ്മറ്റിയുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടോ?
ഇത്രെയെല്ലാം ഉടായിപ്പു കാണിച്ചിട്ട് പറയുക.ദൈവികമായ തിരഞ്ഞെടുപ്പായിരുന്നെന്ന് പരിശുദ്ധ പിതാക്കന്മാർ ചേർന്ന് എന്ന്.എന്നിട്ടു എന്റെ നെഞ്ചത്തോട്ടു കേറുകയും.നീ ഇത്രയുമൊക്കെ വിളിച്ചു പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലല്ലോ? എന്ന്?
ആരാണ് കാതോലിക്കയെ തിരഞ്ഞെടുത്തത്?സഭാ വിശ്വാസികളാണോ? അല്ലപിന്നെ ആരാണ് ഇരുപത്തിനാലു മെത്രാൻ മാർ ചേർന്ന്. പെണ് കേസിൽ പെരുനാട്ടിൽ പൂട്ടിയിട്ട മെത്രാൻ ഉൾപ്പടെ.എങ്ങനെ... തിരഞ്ഞെടുപ്പിലൂടെ ... പിന്നെ എങ്ങനെയാണു ആയിക്യാ കണ്ടേന എന്ന് പറയുന്നത്?ഞങ്ങൾ പരിശുദ്ധ പിതാക്കന്മാരല്ലേ? അപ്പൊ അൽപ സ്വല്പ കള്ളങ്ങൾ ഒക്കെ പറയത്തിലെ? മൊണ്ണ കുഞ്ഞുങ്ങൾ അത് വിശ്വസിക്കുകയും ഏറ്റു പാടുകയും ചെയ്യും... പിന്നെന്താ?
നിങ്ങൾ പറ ഈ തിരഞ്ഞെടുപ്പിൽ മാനേജിങ് കമ്മറ്റി അഗംങ്ങൾക്കെന്തെ ങ്കിലും റോളുണ്ടായിരുന്നോ?ഈ എടുത്ത തീരുമാനത്തിന് പേരിനു പോലും ഒരനുമതി നൽകൽ അങ്ങനെ പോലും.ഇല്ല.ഒക്റ്റോബർ പതിനാലിന് കൂടുന്ന അസോസിയേഷന് എന്തെങ്കിലും റോൾ?എല്ലാ? എന്തെങ്കിലും ഒരു അഭിപ്രായമെങ്കിലും പറയുവാനുള്ള അവസരം.കോപ്പ.പറയുന്നത് കേട്ട് ആമേൻ പറഞ്ഞു കുരിശും വരച്ചു കയ്യും മുത്തി നേർച്ചയും ഇട്ടു .കിഴക്കോട്ടു തിരിഞ്ഞു നിന്നൊരു ദീർഘ നിശ്വാസവും വിട്ടു വീട്ടിൽ പോകാം.അത്രതന്നെ.എവിടെ പോയി മുപ്പത്തിനാലിലെ ഭരണഘടനാ. വലിച്ചെടുക്കാൻ ബുദ്ധിമുട്ടാണല്ലേ?കെ കെ തോമസ് കത്തനാർ പറഞ്ഞതുപോലുള്ള തരത്തിലുള്ള മെത്രാൻ മാർ ചേർന്നുനടത്തിയ ഒരു മാമാങ്കം.അതിനപ്പുറമൊന്നുമില്ല.ഇത് മനസ്സിലാക്കിയ ജനങ്ങളുടെ റോൾ എന്താ? ഒന്നുമില്ല .. വെറും ... വെറും കാഴ്ചക്കാർ... ഇതുതന്നെ വരണം.ഇതെങ്ങനെ പരിശുദ്ധ സഭയാകുന്നത്.വെറും കോര്പറേറ്റ് സൊസൈറ്റി ഇവിടെ എന്ത് പരിശുദ്ധിയാണ്,എന്ത് ദൈവികതയാണ് ഉള്ളത് ? പറ?
പിന്നെ ഒരുകാര്യം...മെത്രാന്റെ വാങ്ങി നക്കിട്ടു എന്റെ നെഞ്ചത്ത് കെറുവാൻ വരുന്ന മോന്മാരോട് പറയുകയാണ്...മെത്രാൻ ഭക്തി അങ്ങ് അരമനയിൽ വെച്ചാൽ മതി. ഞാൻ മെത്രാന്റെ തിട്ടൂരമനുസരിച്ചു ഇവരെ സുഖിപ്പിക്കാൻ സ്ക്രിപ്റ്റ് വായന നടത്തുന്നയാളല്ല.ഒരു മെത്രാന്റെയും കുഞ്ഞാടുകള്ക്കിടെയും അടുത്ത് ഞാൻ ഐ ടു ഐ ന്യൂസ് കാണണം സഹായിക്കണം എന്ന് പറഞ്ഞു വന്നിട്ടില്ല.ഐ ടു ഐ ന്യൂസ് ബഹിഷ്‌ക്കരിക്കണം എന്ന് പറഞ്ഞു നിങ്ങൾ വലിയ ക്യാമ്പയിൻ നടത്തിയിട്ടെന്തായി?എനിക്ക് ഇരുപതിനായിരം സബ്സ്ക്രൈബേർസ് കൂടി. നിങ്ങൾ ഒരു കാര്യം മനസിലാക്കുക സത്യം മനസിലാക്കുന്ന സത്യം അറിയാൻ ആഗ്രഹിക്കുന്ന ആളുകളാണ് ഞങ്ങളുടെ ശക്തി.
ഒരു കുപ്പായവും വടിയുമൊക്കെ പിടിക്കുമ്പോൾ ഞാൻ ഒരു രാജാവായോ എന്നൊക്കെ തോന്നാം,അതിനെ തെറ്റുപറയുന്നില്ല പക്ഷെ എന്റെ നെഞ്ചത്തുകയറാൻ വരരുത്. അതുപോലെ ഉച്ചിഷ്ടം കൊടുത്തു വളർത്തുന്ന മൊണ്ണ കുഞ്ഞുങ്ങളെ കൊണ്ട് എന്നെ തെറി വിളിപ്പിക്കുന്ന പണിയും നിർത്തുക.ചെങ്കോലും കിരീടവും ഓക്കെ വെച്ചാലും ഇരുന്നു ഭരിക്കണോ അതോ കിടന്നു ഭരിക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് മുകളിലൊരാളാണെന്നു മനസിലാക്കുക.തല്ക്കാലം നിർത്തുന്നു.
30.82°C








