Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൻറെ പേരിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത് സർക്കാരിൻറെ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. അതിന് എതിരെ ശക്തമായ നിലപാട് വേണം.നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം ശരിയല്ല. മാഫിയയെ മാഫിയായി കാണണം. അതിന് ഒരു മത ചിഹ്നം നൽകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ വിഭാഗത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു ഉദ്ദേശിച്ചതെന്ന് പാലാ ബിഷപ്പിൻറെ വിശദീകരണം വന്നിട്ടുണ്ട്.തങ്ങളുടെ സമൂഹത്തോട് കാര്യങ്ങൾ പറയുമ്പോൾ മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതിരിക്കാൻ ആദരണീയർ ശ്രദ്ധിക്കണം. ആഭിചാര പ്രവർത്തനത്തിലൂടെ പെൺകുട്ടികളെ വശീകരിക്കുക എന്ന് പറയുന്നത് നാടുവാഴി കാലത്തൊക്കെ കേട്ട രീതിയാണ്. ഇതൊന്നും ഈ ശാസ്ത്ര യുഗത്തിൽ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment