Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:53 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം എൻഫോ‍ഴ്സ്മെൻറ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ഒന്നാം പ്രതി സരിത്തിൻറെ അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് കസ്റ്റംസ് പിടികൂടിയ 30.245 കിലോ സ്വർണവും ഇ ഡി കണ്ടുകെട്ടിയത്.കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണത്തിനായി നിക്ഷേപിച്ചതെന്നാണ് ഇ.ഡിയുടെ നിലപാട്. സ്വർണക്കടത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേർക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസ്‌ അയച്ചിട്ടുണ്ട്. റബിൻസ്, അബ്‌ദു പി ടി, അബ്‌ദുൽ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചത്.ക‍ഴിഞ്ഞ വർഷം ജൂലൈയിലാണ് നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം വ‍ഴി കടത്താൻ ശ്രമിച്ച 15 കോടിയോളം വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയും കേസെടുത്ത് അന്വേഷണം നടത്തുന്നത്. സ്വപ്ന, സരിത്ത്‌, സന്ദീപ്, എം.ശിവശങ്കർ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കേസിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു.സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എം.ശിവശങ്കറിന് ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു.

Readers Comment

Add a Comment