Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ ബിഷപ്പിൻറെനാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ൻ ബിഷപ്പിനെതിരെ പ്രതികരിച്ചവർക്കെല്ലാം രൂക്ഷ വിമർശനവും വിവാദ പ്രസ്താവനകളുമായി പിസി ജോർജ്. താങ്കളെ ക്രി സംഘി എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നു എന്നത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അവന്റെ വാപ്പയെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് എന്നേം വിളിക്കുന്നത് എന്നായിരുന്നു പിസിയുടെ മറുപടി. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ജോർജിന്റെ പ്രതികരണം.
കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്നും പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നൽകുന്നത് ശരിയാണോ എന്നും ജോർജ് ചോദിച്ചു. വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാർച്ച് നടത്തി. അതിനെ നിയന്ത്രിക്കാൻ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു. താലിബാനിസ്റ്റുകൾ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്. മുണ്ടക്കയത്ത് കാണാതായ ജസ്ന യുടെ സംഭവവും താലിബാനിസം ആണെന്നും ജോർജ് ആരോപിച്ചു.
കുർബാനയ്ക്കിടെ വൈദികൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രതികരിച്ച കന്യാസ്ത്രീകളെയും പിസി ജോർജ് അധിക്ഷേപിച്ചു. സഭയിൽ നിന്നും പുറത്താക്കിയ കുറേ മറ്റേ സാധനങ്ങൾ എന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തോട് പിസി ജോർജ് പ്രതികരിച്ചത്. "മഠത്തിലെ കന്യാസ്ത്രീ എന്ന് പറയരുത്. സഭയിൽ നിന്ന് പുറത്താക്കപ്പെട്ട്, ഉടുപ്പ് ബലമായിട്ട് ഇട്ടോണ്ട് നടക്കുന്ന കുറേ മറ്റേ സാധനങ്ങള്, അത്രയേ ഉള്ളൂ.. ഹൈക്കോടതിയ്ക്ക് മുന്നിൽ സത്യാഗ്രഹം കുത്തിയിരുന്നവളുമാരല്ലേ, അതിനെപ്പറ്റിയൊക്കെ വർത്താനം പറയാതെ. എന്നോട് ചോദിക്കരുത് അതൊന്നും. വേറെ വല്ലയിടത്തും പോയി ചോദിച്ചോ" പിസി ജോർജ് പറഞ്ഞു.അതിൻറെ സ്വഭാവമൊക്കെ, ഞാൻ പറയണോ, എന്നെക്കൊണ്ട് പറയിക്കേണ്ട ഇനി, പറയിച്ച് അതിന് കേസും വഴക്കും വേണ്ട. അതുകൊണ്ട് മിണ്ടുന്നില്ല ഞാൻ" പിസി ജോർജ് പറഞ്ഞു.
കുർബാനയ്ക്കിടെ വർഗീയ പരാമർശം നടത്തിയ വൈദികനെതിരെയായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. പാലാ ബിഷപ്പിൻറെ വിവാദ പരമാർശത്തിൻറെ പശ്ചാത്തലത്തിൽ മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ വർഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സിസ്റ്റർ അനുപമയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാലാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞുകൊണ്ട് വർഗീയത വിതയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണ് വൈദികൻ നടത്തിയതെന്നും സിസ്റ്റർ വ്യക്തമാക്കിയിരുന്നു.
കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തിൽ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ജോർജ് ആരോപിച്ചു. ഇത് താലിബാൻ ഭീഷണിയാണ് എന്നായിരുന്നു ജോർജിന്റെ ആരോപണം. നിലവിൽ പീരുമേട്ടിൽ ആണ് അറക്കൽ പിതാവ് താമസിക്കുന്നത്. അദ്ദേഹം ആർക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ ആണ് മാലിന്യക്കൂമ്ബാരം കല്ലറയിൽ സ്ഥാപിച്ചത്. ചാക്കുകെട്ടിൽ ആണ് മാലിന്യക്കൂമ്ബാരം വെച്ചത്. ഇത് ബോധപൂർവം ചെയ്തതാണെന്നും പി സി ജോർജ് ആരോപിച്ചു.എസ്ഡിപിഐ അംഗങ്ങൾ താലിബാനിസ്റ്റുകൾ ആണെന്നും പിസി ജോർജ് ആരോപിക്കുന്നു. ഇവിടെ എസ്ഡിപിഐ വളർത്തിയത് ജോർജ് ആണെന്ന ആരോപണം നിലനിൽക്കെയാണ് ഇദ്ദേഹത്തിന്റെ തന്നെ വിമർശനം. കോൺഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നതെന്നും ഈരാറ്റുപേട്ടയിൽ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും ജോർജ് ആരോപിക്കുന്നു.
23.82°C








