Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അരമനയിലെ വീഞ്ഞുപുരയിൽനിന്നും മട്ട് എടുത്തടിച്ചതാണോ അതോ ഇടുക്കിയിൽനിന്നും കുഞ്ഞാടുകൾ കൊണ്ടേ കൊടുത്ത ഇടുക്കി ഗോൾഡ് കൂട്ടിയിട്ടു കത്തിച്ചു വലിച്ചതാണോ എന്നറിയില്ല പാലാ ബിഷപ്പ് വീണ്ടും ഒരു മയക്കുവെടി പൊട്ടിച്ചിരിക്കുകയാണ്.. രണ്ടായിരത്തിനുശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാരൂപത ഫാമിലി അപ്പോസ്തോലേറ്റ് വഴി പ്രതിമാസം ആയിരത്തിഅഞ്ഞൂറു രൂപ സാമ്പത്തിക സഹായം നൽകുമെന്നും മാത്രമല്ല നാലുമുതലുള്ള പ്രസവത്തിനു ആശുപത്രിച്ചിലവ് സൗജന്യമാണെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഷപ്പിന്റെ ഈ പ്രഖ്യാപനത്തെ ഏറ്റവും കൂടുതൽ ട്രോളിയത് കത്തോലിക്കാ സമുദായത്തിലുള്ള വിശ്വാസികൾ തന്നെയായിരുന്നു. ആലഞ്ചേരിയുടെ ഭൂമികുംഭകോണം കത്തിനിൽക്കുകയും എറണാകുളം അങ്കമാലി അതിരൂപതയിൽ വിഷയം ആളിക്കത്തികൊണ്ടിരിക്കുകയും ചെയിതപ്പോൾ വിശ്വാസികളുടെ ശ്രദ്ധതിരിക്കാനായിരുന്നു ജനാഭിമുഖ കുര്ബാനവേണോ അൾത്താരാഭിമുഖ കുര്ബാനവേണോ എന്ന വിഷയവും, അഞ്ചിന് ആയിരത്തഞ്ഞൂറു പദ്ധതിയും കത്തിച്ചുവിട്ടത് എന്ന് കത്തോലിക്കാ വിശ്വാസികൾ തന്നെ ഉറച്ചുവിശ്വസിക്കുന്നു.
എന്നാൽ അതൊന്നും കാര്യമായി ഏശാതെപോയപ്പോഴാണ് അടുത്ത വിവാദത്തിനു പാലാ ബിഷപ്പ് തന്നെ തിരികൊളുത്തിയത്. ഇപ്പോൾ ബിഷപ്പിനു എഴുതിക്കൊടുത്തു വായിച്ച ഈ പ്രസ്താവനയാണ് ഇപ്പോൾ കേരളത്തിലെ ചൂടേറിയ ചർച്ചാ വിഷയം ...
വീഡിയോ
അങ്ങനെ കല്ലറങ്ങാട്ട് ബിഷപ്പിന്റെ വകയായി പുതിയ ഒരു ജിഹാദുകൂടി കണ്ടുപിടിച്ചു ലോകത്തിനു നൽകി. ഇതിന്റെ പേറ്റന്റന്റ് പാലാ ബിഷപ്പിനായിരിക്കും കേട്ടോ... അല്ല മെത്രാനെ, ഈ നാർക്കോട്ടിക് ജിഹാദിനെക്കുറിച്ചു അങ്ങ് വാതോരാതെ സംസാരിക്കുന്നതു കേട്ട്. യുവാക്കളെയും സമൂഹത്തെയും ലഹരിപദാര്ഥങ്ങളിലൂടെ നശിപ്പിക്കുന്നത് മുസ്ലിം സമൂഹമാണ് എന്നാണ് താങ്കൾ പറയുന്നത്.
മെത്രാനെ ...ഒന്നു ചോദിച്ചോട്ടെ കേരളത്തിൽ ഏറ്റവും കൂടുതൽ ബാർ നടത്തുന്നത് ആരാണ്? ഏതാണ്ട് നാൽപതു ശതമാനത്തോളം ബാറുകളും ക്രിസ്ത്യാനികൾ ആണ് നടത്തുന്നത്. അതിൽ ഭൂരിഭാഗവും കത്തോലിക്കാരാണ്.
മണ്ണാർക്കാട് പാപ്പന്റെ മഹാറാണി ബാറുകൾ, ടി ജോൺ ഡിസ്റ്റലറിസ്, കാസിനോ ബാറുകൾ,എലിഗന്റ് ബാർ, മുക്കാടൻ വൈൻസ്, പാലക്കുന്നേൽ ഗ്രുപ്പിന്റെ ബാറുകൾ, പാലത്തറ ഗ്രുപ്പിന്റെ ബാറുകൾ, ആദ്യ തിരുവിതാംകൂറിലെ പ്രമുഖ ആഭ്കാരിയായിരുന്ന പാച്ചി ഫിലിപ്പിന്റെ ബാറുകൾ എന്നിവയൊക്കെ ഇവയിൽ ചിലതുമാത്രം
അതുപോലെ കേരളത്തിലെ പ്രമുഖ കഞ്ചാവ് കൃഷിക്കാർ ആരായിരുന്നു മെത്രാനെ.... മുസ്ലിമുകൾ ആണോ? അല്ല ? പിന്നെ ആരാണ്?
കത്തോലിക്കാരായിട്ടുള്ള കുടിയേറ്റ കർഷകരാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് കൃഷിക്കാർ.. അവരുടെ ലിസ്റ്റ് വേണോ മെത്രാന്? ഇവന്മാരെ നാറ്റികേണ്ടെന്നുകരുതി ഞാൻ പേരുകൾ പറയുന്നില്ല...
അതുപോലെ ഒറീസ്സയിലും ആസ്സാമിലും ആന്ധ്രായിലും കർണ്ണാടകത്തിലുമൊക്കെ പോയി നീല ചടയൻ കൃഷിചെയ്യുകയും കഞ്ചാവ് വാറ്റി വിൽപ്പന നടത്തുന്നതും ആരാണ് മെത്രാനെ .. സംശയിക്കേണ്ട ... നിങ്ങളുടെ കുഞ്ഞാടുകൾ തന്നെ...
അതുപോലെ കേരളത്തിൽ ക്രിസ്തുമസിനും ന്യൂ ഇയറിനും ബിവറേജിൽനിന്നും ഏറ്റവും കൂടുതൽ വിദേശ മദ്യം അകത്താക്കുന്നത് ആരാണ് മെത്രാനെ .. ചാലക്കുടി ... ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള ചാലക്കുടി .
അപ്പോൾ നിങ്ങൾ ഇത്തരം തരാം താണ പ്രസ്താവനകളുമായി വരുന്നതിനു പകരം ആദ്യം നിങ്ങൾ ചെയ്യേണ്ടുന്നത് ചാരായം വിൽക്കുന്ന കഞ്ചാവ് കൃഷിയും കച്ചവടവും നട്സാത്തുന്ന , മദ്യം വാങ്ങി അടിക്കുന്ന നിങ്ങളുടെ കുഞ്ഞാടുകളോട് ഇതൊക്കെ അരുത് എന്നു പറഞ്ഞു വിലക്കി അവർ നേർ വഴിയിലായി എന്ന് ഉറപ്പിച്ചിട്ടു പോരെ മറ്റു സമുദായക്കാരന്റെ നെഞ്ചത്തോട്ടു കേറുന്നത്,. അത് പോരെ.. അതല്ല മദ്യക്കച്ചവടം നടത്തുന്നവരെ അത് ഉപയോഗിക്കുന്നവരെ സഭയിൽനിന്നും പുറത്താകും എന്ന് പറയാനുള്ള ആർജവം നിങ്ങൾക്കുണ്ടോ? പുളിക്കും ..
അപ്പോൾ പിന്നെ ഇപ്പോൾ നിങ്ങൾ ഇത്തരം പിത്രുശൂന്യമായ പരാമർശം എന്തിനു കൊണ്ടുവന്നു എന്ന് വിശ്വാസികൾ അറിയണം. അതിനു ഒരു കാരണമല്ല പല കാരണങ്ങൾ ഉണ്ട്.
അടിയന്തിര പ്രാധാന്യമുള്ള കാര്യം ആലഞ്ചേരിയുടെ ഭൂമി കുംഭകോണം വിഷയത്തിൽനിന്നും ജന ശ്രദ്ധ തിരിക്കണം , രണ്ടു- കുർബാന ക്രമീകരണം സംബന്ധിച്ച വിവാദത്തിൽ വിശ്വാസികൾക്കിടയിൽ തന്നെ രൂപപ്പെട്ട വിരുദ്ധാഭിപ്രായത്തിൽനിന്നും ശ്രദ്ധ തിരിക്കണം . മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട മറ്റൊരുകാര്യം
അമിത് ഷാ മോഡി ടീമിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ലക്‌ഷ്യം വെച്ചിരുന്നത് ക്രിസ്ത്യൻ സമുദായത്തെയും മുസ്ലിം സമുദായത്തെയും തമ്മിലടിപ്പിച്ചു രണ്ടിനെയും ദുർബലമാക്കി നേട്ടം കൊയ്യുക എന്നതാണ്. തുടക്കത്തിൽ അടിക്കുന്നത് ക്രിസ്ത്യൻ വിഭാഗത്തിൽ പ്രദാനമായും മുന്നുപേരെയാണ് . ഒന്ന് കെ പി യോഹന്നാൻ , രണ്ടു പോൾ ദിനകരൻ , മൂന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ ഫണ്ട് എത്തുന്ന ക്രയിസ്തവ സഭയായ കത്തോലിക്കാ സഭ. കെ പി യോഹന്നനെയും പോൾ ദിനകാരനെയും ആൾറെഡി ഒതുക്കി പരുവമാക്കി. ശതകോടികൾ സമ്പത്തുള്ള കള്ളപണമുള്ള കത്തോലിക്കാ സഭക്ക്പിടി വീഴാതിരിക്കാൻ എന്താണ് മാർഗം . ഒറ്റ മാർഗമേ ഉളളൂ.. സാഷ്ടന്ഗം കാലേ വീഴുക..... പറയുന്നപോലെ ചെയ്യുക.... അത്രതന്നെ...
അങ്ങനെ ബിഷപ്പന്മാരെ ടോം വടക്കനും, ജോർജ് കുര്യനും ഒക്കെ സംഘി കൂടാരത്തിൽ എത്തിച്ചു... നിങ്ങളുടെ കൊള്ള മുതൽ പോകാതിരിക്കുന്നതിനും ചര്ച്ച ആക്ട് പോലുള്ള നിയമങ്ങൾ വരാതിരിക്കുന്നതിനും ഒരു മാർഗമേ ഉള്ളു ... നായിക്കോലം കെട്ടുക. നായിക്കോലം കെട്ടുക മാത്രമല്ല പേപ്പട്ടിയെപോലെ കുരക്കുക.. നിങ്ങളുടെ പേപിടിച്ച ഈ കുര അതിനുവേണ്ടിയല്ലായിരുന്നോ മെത്രാനെ... ? അല്ലെ?
നിങ്ങളുടെ പാലാ രൂപതയിൽ എത്ര പേരുണ്ട് .. ഒരു മൂന്ന് മൂന്നര ലക്ഷം പേര് വരും അല്ലെ? അതിൽ എത്ര പേര് മുസ്ലിം സമുദായങ്ങങ്ങളോടുകൂടെ പോയിട്ടുണ്ട് ? മൂന്ന് അല്ലെങ്കിൽ നാലു? അല്ലെ? നിങ്ങളുടെ പറച്ചിൽകേട്ടാൽ പാലയിലുള്ള കത്തോലിക്കാ പെണ്ണുങ്ങൾ എല്ലാം തുണീം പൊക്കിപ്പിടിച്ചു മുസ്ലിമിന്റെ കൂടെ ഓടാൻ തയ്യാറായി നിൽക്കുകാണെന്നു തോന്നുമല്ലോ? സ്വന്തം സമുദായങ്ങങ്ങളെ താറടിച്ചു സ്വന്തം സമുദായത്തെ കാവികൂടാരത്തിൽ കൊണ്ടേ കെട്ടാൻ ഇത്രയും തരം താഴണമായിരുന്നോ മെത്രാനെ? താൻ ഈ കൊളുത്തിവിട്ട വർഗീയ വെടികെട്ടുകൊണ്ടു ആർക്കാണ് നേട്ടം മെത്രാനെ.. ഇവിടെ മുസ്ലിമും ക്രിസ്ത്യാനിയും തമ്മിൽ അടിച്ചാൽ ആർക്കാണ് നേട്ടം മെത്രാനെ...?
നിങ്ങളുടെ സഭാംഗങ്ങൾ തന്നെ നിങ്ങളെ ഇപ്പോൾ വിളിക്കുന്നതെന്താണ് ക്രിസംഗി എന്ന് അല്ലെ?
പാലാ മെത്രാൻറെ വിവാദ പ്രസ്താവന കേട്ട് ആസൂത്രകർ ആഗ്രഹിച്ചതുപോലെ കുരുപൊട്ടി പ്രതിക്ഷേധം ഇരമ്പി...
മെത്രാൻ മനസിലാക്കേണ്ടുന്ന ഒരുകാര്യം എസ് ഡി പി ക്കാർ പ്രതിക്ഷേധവുമായി എത്തിയപ്പോൾ അരമന സംരക്ഷിക്കാൻ ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നില്ല എന്നതാണ് . ബി ജെ പി ക്കാരാണ് സംരക്ഷണം കൊടുത്ത് എന്നോർക്കണം. ഈ വിഷയത്തിൽ കത്തോലിക്കാ സഭക്ക് എല്ലാ സഹായവും വാഗ്ദാനം ചെയിതു ബി ജെ പി നേതൃത്വം രംഗത്തുവന്നതും നാം കൂട്ടിവായിക്കണം . ഇപ്പോൾ എൻ എസ് എസും പിന്തുടയുമായി വന്നിട്ടുണ്ടത്രെ... പോരെ.. പക്ഷെ നിങ്ങളുടെ വിശ്വാസികളുടെ നിലപാടെന്താണ് മെത്രാനെ?
ഒരു കരണത്ത് അടിക്കുന്നവന് മാറുകരണം കൂടി കാണിച്ചുകൊടുക്കണമെന്നു പഠിപ്പിച്ച ക്രിസ്തുദേവന്റെ സാക്ഷ്യം പഠിപ്പിക്കുന്ന ഒരു അഭിനവ കുപ്പായതൊഴിലാളിയുടെ വാക്കുകൾ ശ്രദ്ധിക്കുക.....
വീഡിയോ ....
വീണ്ടും എരിതീയിൽ എണ്ണ ഒഴിക്കുവാൻ ശ്രമിക്കുന്ന അട്ടപ്പാടിയിൽ ആദിവാസുകളുടെ ഭൂമി കൈക്കലാക്കി കരിസ്മാറ്റിക് കച്ചവടം നടത്തുന്ന പേരിൽ തന്നെ വട്ടായി എന്നുള്ള ഒരു കുപ്പായക്കാരൻ പറയുന്നത് ശ്രദ്ധിക്കുക...
അല്ലയോ... കുപ്പായതൊഴിലാളികളെ... നിങ്ങൾക്ക് നസറായനായ യേശുക്രിസ്തുവിനെ അറിയുമോ? അവന്റെ വചനങ്ങൾ നീയൊക്കെ പഠിച്ചിട്ടുണ്ടോ? ക്രിസ്തുവിനെ ഈ മോന്മാരുടെ കയ്യിൽനിന്നും ആര് മോചിപ്പിക്കും.
ലവ് ജിഹാദെന്നും നാർക്കോട്ടിക് ജിഹാദെന്നും അലമുറയിടുന്നവർ ഇന്ത്യൻ കാത്തലിക് സന്യാസിനി അസോസിയേഷന്റെ പാലാ ബിഷപ്പിനോടുള്ള ഈ ചോദ്യങ്ങൾ കേൾക്കുക....
പ്രിയ ബിഷപ്പ്, നിങ്ങളുടെ പെൺമക്കളിൽ ഞങ്ങൾ കന്യാസ്ത്രീകളെയും ഉൾപ്പെടുത്തുക
1. 1980 മുതൽ ഇന്നുവരെ 21 കന്യാസ്ത്രീകളുടെ മൃതദേഹങ്ങൾ കേരളത്തിലെ കിണറുകളിൽ കാണപ്പെട്ടു. നിങ്ങൾ ഇതിനെതിരെ ഒരിക്കലും ശബ്ദം ഉയർത്തിയില്ല
2. ഇപ്പോൾ അതിന്റെ സ്ഥലം മാറിയിരിക്കുന്നു. അവസാനത്തെ കന്യാസ്ത്രീയുടെ മൃതദേഹം ഒരു ക്വാറിയിൽ നിന്നാണ് കണ്ടെത്തിയത്. നിങ്ങൾ ഒരിക്കലും ശബ്ദം ഉയർത്തിയില്ല.
3. 2018 ൽ ഞങ്ങളിൽ ഒരു കന്യാസ്ത്രീ "ഞാൻ 13 തവണ ബിഷപ്പ് ഫ്രാങ്കോയാൽ ബലാത്സംഗം ചെയ്യപ്പെട്ടു. " എന്ന് പറഞ്ഞു നിലവിളിച്ചു ... നിങ്ങൾ കേട്ട ഭാവം നടിച്ചില്ല
4. ഫ്രാങ്കോ ബലാത്സംഗത്തിന്റെ ഇരയെ പിന്തുണച്ച കന്യാസ്ത്രീ ഇപ്പോൾ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനം നേരിടുന്നു. നിങ്ങൾ ഒന്നും ഉരിയാടിയില്ല
5. സഭയിലെ മുതിർന്ന വൈദികനായ റോബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അയാളിൽ നിന്ന് പെൺകുട്ടി ഗർഭം ധരിക്കുകയും ചെയ്തിട്ടും നിങ്ങൾ ഒരിക്കലും ശബ്ദം ഉയർത്തിയില്ല
6. ചില വൈദികർ , വിധവകൾ/കന്യാസ്ത്രീകൾ/പ്രായപൂർത്തിയാകാത്തവർ, പ്രായപൂർത്തിയായ സ്ത്രീകൾ എന്നിവരെ ഗർഭിണികളാക്കുമ്പോൾ നിങ്ങൾ ഇരകളെ പുറത്താക്കുകയോ തെരുവിലേക്ക് വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. അതേസമയം കാരണക്കാരായ പുരോഹിതരെ സംരക്ഷിക്കുകയും അവർക്ക്സ്ഥാ നക്കയറ്റം നൽകുകയും ചെയ്യുന്നു. പുരോഹിതന്മാർ കാരണം പല സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ ഭാവി നഷ്ടപ്പെട്ടു.എന്നാൽ നിങ്ങൾ ഒരിക്കലും ശബ്ദം ഉയർത്തുന്നില്ല
7.ചില പുരോഹിതന്മാർ കുട്ടികളെ/ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു. ഒരാൾ കേരളത്തിൽ അറസ്റ്റിലായി. നിങ്ങൾ ഒരിക്കലും ശബ്ദം ഉയർത്തിയില്ല
അതിനാൽ ഞങ്ങൾ നിങ്ങളെ 'പിതാവേ' എന്ന് വിളിക്കുന്നതിനാൽ നിങ്ങളുടെ പെൺമക്കൾ ആരാണെന്ന് ദയവായി ഞങ്ങളോട് പറയൂ ...
ഇതിനൊരു മറുപടി കൊടുക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ മെത്രാനെ..?
നിങ്ങൾ നടത്തിയ ഈ പ്രസ്താവനയിലൂടെ നിങ്ങൾ ഇത്രയും കാലം നടത്തില്ല സകല കൂദാശകളും ആത്മീയ പഠിപ്പിക്കലുകളും വെറുതെയായിരുന്നു എന്ന് നിങ്ങൾ തന്നെ ഇപ്പോൾ തെളിയിച്ചില്ലേ? ഭ്രുണവസ്ഥയിൽ തന്നെ കേട്ടുതുടങ്ങുന്ന പ്രാർത്ഥനകൾ, മാമോദീസ, പന്ത്രണ്ടാം ക്ലസുവരെയുള്ള സൺഡേ സ്കൂൾ ക്‌ളാസുകൾ, ദിവബോധനം, ജീസസ് ലീഗ് , യൂത്ത് ലീഗ് എന്തൊക്കെ സന്മാർഗപാഠം പഠിപ്പിക്കലുകൾ എന്നിട്ടും നിന്റെ കുട്ടികൾ എങ്ങനെ കാക്കകൊത്തി പോകുന്നു മെത്രാനെ? ഇത്രെയൊക്കെ ചെയ്യ്തിട്ടും നി അയല്പക്കക്കാരനെ പേടിക്കുന്നു എങ്കിൽ നിന്റെ ഈ കൂദാശയുടെ പ്രസക്തിയെന്തെന്നു പുതിയ തലമുറ ചോദിച്ചാൽ നിങ്ങൾക്കുത്തരമുണ്ടോ?
പാലായിലെ കത്തോലിക്കാ പെണുങ്ങളോട് പെറ്റുകൂട്ടുവാൻ ഈ ബിഷപ് എന്തിനാണ് പറഞ്ഞതെന്ന് മനസിലാക്കുവാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഇത്രയും മദ സ്പർദ്ധ വർധിപ്പിക്കുന്ന വർഗീയകലാപം ആളിക്കത്തിക്കാൻ പോകുന്ന പ്രസ്താവന നടത്തിയ ഈ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉറപ്പുള്ള ഒരു ഭരണകൂടം ഇല്ല എന്നതുതന്നെ... കോൺഗ്രസ്സുകാരനും , ഇടതുമുന്നണികളും, കടലാസുമുന്നണികളും എല്ലാം പാലാ മെത്രാന്റെ അമേധ്യം തിന്നാൻ വരിവരിയായി നിൽക്കുന്നു. കരണമെന്താ മൂന്നരലക്ഷം വോട്ടുബാങ്ക് മെത്രാന്റെ കക്ഷത്തിലാണെന്നാണ് വെപ്പ്. പാലായിലെ പെണ്ണുങ്ങൾ വീണ്ടും പെറ്റുകൂട്ടിയാൽ മെത്രാൻ പിന്നെ ആരാ... പറ ആരാ?
കുപ്പായതൊഴിലാളികൾ ഒരു കാര്യം ഓർക്കുക .. നിങ്ങൾ കാവി കൂടാരത്തിലേക്കു മാർച്ചു ചെയിതു പോകുമ്പോൾ നിങ്ങളുടെ കൂടെ വിശ്വാസികൾ കാണുമോ എന്ന് മാത്രം ആലോചിക്കുക.
28.82°C








