Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2020 ഓഗസ്റ്റ് 7ന് 21 പേരുടെ മരണത്തിന് കാരണമായ കരിപ്പൂർ വിമാനാപകടത്തിൻറെ കാരണങ്ങൾ പഠിച്ച് എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.പൈലറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിരീക്ഷണത്തിലുള്ള പൈലറ്റിൻറെ 'ഗോ എറൗണ്ട്' നിർദേശം പാലിക്കാത്തതും അപകടത്തിന് കാരണമായി എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൈലറ്റുമാരിൽ ഒരാൾ ഗോ എറൗണ്ട് നിർദേശം നൽകിയാൽ അത് പാലിക്കപ്പെടണമെന്നാണ് ചട്ടം. സഹ പൈലറ്റായ അഖിലേഷ് കുമാർ ഗോ എറൗണ്ട് നിർദേശം നൽകിയിട്ടും മുഖ്യ പൈലറ്റ് ഡി.വി സാഠേ അത് പാലിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയെന്നാണ് 257 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.സമാനമായ മോശം കാലാവസ്ഥയിൽ വിമാനം സുരക്ഷിതമായി ഇറക്കിയതിൻറെ വലിയ അനുഭവ സമ്പത്ത് ഉള്ള വ്യക്തിയായിരുന്നു മുഖ്യ പൈലറ്റ്. എന്നാൽ ആ അനുഭവങ്ങളുടെ അമിത ആത്മവിശ്വാസം അന്ന് കരിപ്പൂരിൽ വിനയാകുകയായിരുന്നു. അമിത ആത്മവിശ്വാസം പൈലറ്റിൻറെ പ്രവർത്തനങ്ങളെയും ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവിനെയും ബാധിച്ചു.ബോയിങ് 737 എൻജിയിലെ മുൻ നിയുക്ത പരീക്ഷകനായ ക്യാപ്റ്റൻ എസ്.എസ് ചഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പ്രവർത്തന വിദഗ്ധൻ വേദ് പ്രകാശ്, ബോയിങ് 737ലെ സീനിയർ എയർക്രാഫ്റ്റ് മെയിൻറനൻസ് എഞ്ചിനീയർ മുകുൾ ഭരദ്വാജ് വ്യോമയാന വൈദ്യശാസ്ത്ര വിദഗ്ധൻ വൈ.എസ് ദഹിയ, എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജസ്ബീർ സിങ് ലാർഹ്ഗ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ.സാങ്കേതിക തകരാറുകൾ അപകടത്തിന് കാരണമായി

അപകട സമയത്ത് സംഭവിച്ച സാങ്കേതിക തകരാറുകളെ അപകട കാരണങ്ങളിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെന്ന് റിപ്പോർട്ട് പറയുന്നു. വ്യോമയാന മേഖലയിൽ, പ്രധാനമായും എയർ ഇന്ത്യ എക്സ്‌പ്രസിൽ, സാങ്കേതിക തകരാറുകൾ മൂലം സംഭവിക്കുന്ന അപകടങ്ങൾ തുടർക്കഥയാണ്. ഇത്തരമൊരു സംവിധാനത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുൾപ്പെടെ വരുത്തിവയ്ക്കുന്ന പിഴവുകൾ, ജോലികളുടെ ലംഘനം എന്നിവയൊക്കെ ഇതിന് കാരണമാകാറുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.26 ഫസ്റ്റ് ഓഫിസർമാർക്കായി ഒരു ക്യാപ്റ്റനെ മാത്രമാണ് കോഴിക്കോട് നിയമിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ ക്യാപ്റ്റൻമാരുടെ ലഭ്യതയില്ലായ്‌മ എയർ ഇന്ത്യ എക്സ്‌പ്രസിൻറെ മോശം എച്ച് ആർ നയത്തിൻറെ ഫലമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.റിപ്പോർട്ട് പ്രകാരം കോഴിക്കോട് വിമാനത്താവളത്തിൽ നിലവിലുള്ള റൺവേ സ്ട്രിപ്പ് ഇരുവശത്തുമുള്ള റൺവേ കേന്ദ്രത്തിൽ നിന്ന് 75 മീറ്റർ മാത്രം അകലെയാണ്. റൺവേയുടെ എല്ലാ വശങ്ങളിലും കുത്തനെയുള്ള ചരിവുകൾ ഉള്ളതിനാലും അധിക ഭൂമി ലഭ്യമല്ലാത്തതിനാലും റൺവേ സ്ട്രിപ്പിൻറെ വീതി 75 മീറ്ററിൽ നിന്ന് 140 മീറ്ററായി വികസിപ്പിക്കുന്നത് പ്രായോഗികമല്ല.

Readers Comment

Add a Comment