Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:57 am
  • 19th April, 2024
  • Overcast Clouds
26.32°C26.32°C
  • Humidity: 94 %
  • Wind: 0.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേരളത്തിൽ സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി  ബി.ജെ.പി. ദേശീയ നേതൃത്വം. നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിർദേശം.സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങി ബിജെപി. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രെസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്ന് കോർ കമ്മിറ്റി. പത്തനംതിട്ടയിൽ അശോകൻ കുളനടയ്ക്ക് ഒരു അവസരം കൂടി നൽകും. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം.സ്ഥാനം ഒഴിയില്ല. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം. സ്ഥാനം ഒഴിയില്ല. മേഖലാ സംഘടന സെക്രട്ടറിമാരെ മാറ്റുന്നതിൽ തീരുമാനം ആർഎസ്എസിന്റേത്.

Readers Comment

Add a Comment