Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് പ്രസ്താവിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മതസ്പര്‍ദ്ധയായും വര്‍ഗ്ഗീയതയായും ഒക്കെ ഇതിനെതിരെ വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ അതിലുപരി രാഷ്ട്രീയ പരമായ അഭിപ്രായ പ്രകടനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയമായ നേട്ടം നേട്ടത്തിന് ഏതു കച്ചിത്തുരുമ്പ് കിട്ടിയാലും പിടിമുറുക്കുന്ന നേതാക്കള്‍ ഇവിടെയും ലാഭേച്ചയാണ് ലക്‌ഷ്യം വയ്ക്കുന്നത്.
കത്തോലിക്കാ സഭാ ബിഷപ് എന്ന നിലയില്‍ കല്ലറങ്ങാടിന്റെ പ്രസ്താവന രാഷ്ട്രീയമായി എറ്റവും തിരിച്ചടിയുണ്ടാക്കുന്നത് കോണ്ഗ്രസ്സിനായിരിക്കും എന്ന സംസാരം ഉയര്‍ന്നു കഴിഞ്ഞു. ഏറ്റവും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുക എന്നും ഹിന്ദുത്വ വാദം ഉന്നയിക്കുന്ന ബിജെപിയും. എന്നാല്‍ ലഭിച്ച വോട്ടു ബാങ്കുകള്‍ നഷ്ടപ്പെടുത്താതെ യാതൊരു പ്രതികരണത്തിനും തയ്യാറാവാതെ തുടരുകയാണ് ഇടതുപക്ഷം. ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടം എതുവഴിക്കാകും എന്നത് കണ്ടറിയുക തന്നെ വേണം.
ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അ വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തെ കൈവിട്ടുള്ള കളി കോണ്‍ഗ്രസിനില്ല എന്നത് യാതാര്‍ത്ഥ്യം. മുസ്ലിം ലീഗ് കൂടെയുണ്ടെന്നത് കൂടാതെ നല്ലൊരു ശതമാനം വോട്ടുകള്‍ കോണ്ഗ്രസ്സിനുള്ളതാണ്. തോല്‍വികളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങുന്ന പാര്‍ട്ടിയെ സംബന്ധിച്ച് ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ പറ്റാത്ത സ്ഥിതിയാണുള്ളത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസും വിമര്‍ശനവുമായി രംഗത്തു വന്നു. എന്നും മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുല്പ്പെടെ മറ്റൊരു കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചിട്ടില്ല. പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുകൂലിച്ചെങ്കിലും പ്രസ്താവനയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു ഇവരുടെ നിലപാട്.
ഒരിക്കല്‍ ബിജെപിയോടെ ക്രൈസ്തവ സഭ അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിടുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും പരാമര്‍ശങ്ങള്‍ ഉണ്ട്. കാരണം മുസ്ലിം സമുദായത്തിന്റെ കാഴ്ചപ്പാടുകളോട് എന്നും അകലം സൂക്ഷിക്കുകയും ഒരുപരിധി വരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ബിജെപി ക്രൈസ്തവ സഭയെ ഒരു പിടിവള്ളിയായി കാണുന്നുണ്ടെന്നതാണ് സത്യം. ഇത്തരമൊരു പരാമാര്‍ശത്തിനു കാത്തിരുന്നത് പോലെയാണ് പല ബിജെപി നേതാക്കളുടെയും പ്രതികരണം.
സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. പ്രണയമല്ല സംഭവിക്കുന്നത്. പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിന്റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറയുന്നു. പല ബിജെപി നേതാക്കളും ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍ കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ അടക്കമുള്ള മുസ്ലീം തീവ്രവാദസംഘടനകള്‍ വ്യാപകമായി രംഗത്തുണ്ട്. മുസ്ലീം തീവ്രവാദസംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയതോടെ പ്രതിരോധവുമായി കെസിവൈഎം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നില്‍ ക്രൈസ്തവ സംഘടനകള്‍ ഒന്നടങ്കം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസ്താവനയോടെ പുതിയ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാകും എന്നതാണ് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്നത്.
28.82°C








